മഴയും വെയിലും
.... ....
എത്രയെത്ര ദിനങ്ങളിലാണ് ,
ഞാൻ വെയിലിനെ ചുംബിച്ച്
ഉറക്കമുണർന്നത്...
എത്രയെത്ര ദിനങ്ങളിലാണ്,
ഞാൻ മഴയെ പുണർന്ന്
ഉറക്കത്തിലേക്ക് ഊളിയിട്ടത്...
എന്നോ പിടിയറങ്ങിപ്പോയ ഉറക്കമാണ്,
ഇന്നാ മഴയും വെയിലും എനിക്കന്യമാക്കിയത്....
നിറങ്ങളിൽ ഉറങ്ങിയുണരണം..
..... .....
ബന്ധങ്ങളാൽ ഉപേക്ഷിക്കപ്പെട്ട്,
ഒറ്റത്തുരുത്തിൽ അലയുന്നവനെ കണ്ടുപിടിക്കണം...
സ്നേഹത്താൽ വിശപ്പകറ്റി,
പ്രണയത്തിൻ്റെ മാസ്മരികതയിലേക്ക്
കൈപിടിച്ച് നടത്തണം....
പുറം തള്ളിയ ബന്ധങ്ങൾക്ക് മുന്നിൽ,
അവൻ ഉപയോഗശൂന്യനെല്ലെന്ന്
കാണിക്കണം...
ജിവിതത്തെ
മഴവിൽ നിറങ്ങളേകി,
നിർത്താതെയാ നിറങ്ങളിൽ
ഉറങ്ങിയുണരണം..