Image

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

സലിം : ഫോമാ ന്യൂസ് ടീം Published on 12 March, 2021
സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ  മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്
ഉദ്വേഗ ഭരിതവും, സ്‌തോഭ ജനകവുമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യവും, ഡിറ്റക്ടീവും, മെമ്മറീസും പോലുള്ള ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ ചോദനകളെ ത്രസിപ്പിച്ച  ചലച്ചിത്ര സംവിധായകന്‍ ശ്രീ ജീത്തു ജോസഫ് ഫോമയുടെ മുഖാമുഖം പരിപാടിയില്‍ പ്രവാസി മലയാളികളുമായി സംവദിക്കുന്നു. മാര്‍ച്ചു  13 ശനിയാഴ്ച ഈസ്റ്റേണ്‍ സ്റ്റാന്റേര്‍ഡ് സമയം  രാത്രി 9 .30 നു നടക്കുന്ന മുഖാമുഖം പരിപാടിയില്‍  ചോദ്യകര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കും. 

ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയില്‍ സംവിധാന സഹായിയായി ചലച്ചിത്ര രംഗത്തെത്തിയ ശ്രീ ജീത്തു  മുവ്വാറ്റുപുഴ എം എല്‍ എ ആയിരുന്ന ജോസഫിന്റെ മകനാണ് .  മികച്ച വിജയം നേടിയ ദൃശ്യം പോലെ തന്നെ മലയാളികള്‍ ഏറെ ആസ്വദിക്കുകയൂം രസിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഒന്നാണ് മൈ ബോസ്. അദ്ദേഹം തിരക്കഥയെഴുതിയ ലക്ഷ്യം വ്യത്യസ്തമായ രചന ശൈലികൊണ്ടും, കഥാവതരണ രീതികൊണ്ടും ശ്രദ്ധേയമായ  ചിത്രമാണ്.  തന്റേതായ അവതരണവും, കൈയടക്കവും മികച്ച രചനാ ശൈലിയും കൊണ്ട് സമ്പന്നമായ തിരക്കഥകളും കൊണ്ട് ചുരുക്കം ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സ്ഥാനമുറപ്പിച്ച ശ്രീ ജീത്തു ജോസഫിന്റെ പുതിയ ചിത്രം  മലയാള ചലച്ചത്ര ലോകത്തെ  അഭിനയ കുലപതി മോഹന്‍ലാല്‍ നായകനാകുന്ന റാം ആണ്.

മലയാള ചലച്ചിത്രത്തിനു പുതിയ ഭാഷ്യങ്ങളെഴുതി തിരക്കഥയുടെ അനന്ത സാധ്യതകളെ നമ്മള്‍ക്ക് വരച്ചു കാട്ടിയ ശ്രീ ജീത്തു ജോസഫുമായുള്ള മുഖാമുഖം പരിപാടിയില്‍ എല്ലാ നല്ല സഹ്ര്യദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന്   ഫോമാ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ  മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക