Image

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

Published on 21 March, 2021
ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )
ന്യൂയോർക്ക്:ഫോമയുടെ ശക്തമായ റീജിയനുകളിൽ ഒന്നായ ന്യൂയോർക്ക് എംപയർ റീജിയണിന് പുതിയ നേതൃത്യം നിലവിൽ വന്നു. ആർ വി.പി.യായി ഷോ ബി ഐസക്കിനെ നറുക്കെടുപ്പിലൂടെ നേരത്തെ തിരഞ്ഞടുത്തിരുന്നു.
മറ്റ് ഭാരവാഹികൾ - ഷോളി കുമ്പിളുവേലി ( റീജണൽ സെക്രട്ടറി, ആഷിഷ് ജോസഫ് (റീജണൽ ട്രഷറർ ), സുരേഷ് നായർ (പി.ആർ. ഒ), ജോഫ്രിൻ ജോസ് (റീജണൽ ചെയർമാൻ) ,ബെറ്റി ഉമ്മൻ (കോ ചെയർ ) , മോളമ്മ വർഗീസ് (റീജണൽ ചെയർപേഴ്സൺ - ഹെൽപ്പിംഗ് ഹാൻഡ്‌സ് ), പി .റ്റി തോമസ്സ് (റീജണൽ ചെയർ - ബിസിനസ്സ് ഫോറം), ടീന ആഷിഷ് (റീജണൽ ചെയർ , വിമൻസ് ഫോറം ), ബ്ലിസ് പോൾ ( റീജണൽ ചെയർ - ഇൻഫർ ആന്റ് ഐ റ്റി ) , മെൽവിൻ മാത്യു ശ്രീജണൽ ചെയർ - സ്പോർട്സ് ആക്ടിവിറ്റീസ് ) , തോമസ് സാമുവേൽ , ആൽബിൻ ആന്റോ ( റീജണൽ യൂത്ത് പ്രതിനിധികൾ ) എന്നിവരെയും തിരഞ്ഞെടുത്തു.

കൂടാതെ എംപയർ റീജിയനിൽ നിന്നുള്ള ഫോമാ നേതാക്കളായ , വൈസ് പ്രസിഡന്റ് പ്രദീപ് നായർ , അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ സി വർഗ്ഗീസ്, കംപ്ലെയൻസ് കമ്മറ്റി കോ-ചെയർമാൻ തോമസ് കോശി , നാഷണൽ കമ്മറ്റി അംഗങ്ങളായ ജോസ് മലയിൽ , സണ്ണി കല്ലൂപ്പാറ , മുൻ നാഷണൽ ട്രഷറർ ഷിനു ജോസഫ് , ജുഡീഷ്യൽ അംഗം തോമസ് മാത്യു, റീജിയനിലെ മെംബർ അസോസിയേഷനുകളുടെ പ്രസിഡന്റുമാരും റീജീയൻ എക്സിക്യൂട്ടിവ് കമ്മറ്റിയിൽ അംഗങ്ങളായിരിക്കും.

പുതിയ ഭാരവാഹികൾക്ക് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ , ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോ.സെക്രട്ടറി ജോസ് മണക്കാട്ട്, ജോ.ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ നേർന്നതായും റീജണൽ പി.ആർ. ഒ  സുരേഷ് നായർ അറിയിച്ചു.
ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക