Image

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

ആഷാ മാത്യു Published on 24 March, 2021
ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം
ന്യൂയോര്‍ക്ക്: ഏറെ വ്യത്യസ്തമായ പരിപാടികളോടെ നടന്ന ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം "സ്‌നേഹ സാന്ത്വനം' എല്ലാ അര്‍ത്ഥം കൊണ്ടും അവസമരണീയമായി. കഴിഞ്ഞയാഴ്ച്ച വെര്‍ച്ച്വല്‍ മീറ്റിംഗിലൂടെ നടന്ന  സ്‌നേഹസാന്ത്വനം വനിതാദിനാഘോഷപരിപാടിയില്‍ വെര്‍ച്ച്വല്‍ കലാപരിപാടികളുടെ രസക്കൂട്ടുതന്നെയായിരുന്നു ഫൊക്കാന വിമന്‍സ് ഫോറം ഒരുക്കിയത്. ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികള്‍ അവതരിപ്പിച്ച വുമണ്‍ഹുഡ് അഥവാ സ്ത്രീത്വം എന്ന വെര്‍ച്വല്‍ ഷോര്‍ട്ട് ഫിലിം, ലോകം മുഴുവന്‍ സുഖം പകരാനായ് എന്ന ഗാനത്തില്‍ നടത്തിയ നടന ആവിഷ്കാരവും, സുഗത കുമാരിയുടെ കവിത ആലാപനം മുതല്‍ ഗാന നൃത്താവിഷ്ക്കാരങ്ങളും കോവിഡ് മഹാമാരി മൂലം പരിമിതമായ സാഹചര്യങ്ങളില്‍ നവ മാധ്യമങ്ങളിലൂടെ  ആവിഷ്ക്കാരങ്ങള്‍ക്ക്  പുതിയ വാതായാനങ്ങള്‍ തുറക്കുന്നതായിരുന്നു.

 സമൂഹത്തില്‍ നാനാവിധമേഖലകളില്‍ നേട്ടം കൈവരിച്ച11 വനിതകളെ ചടങ്ങില്‍ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകയും നിയമസഭയിലെ ശക്തമായ സ്ത്രീസാന്നിധ്യവുമായ വീണാ ജോര്‍ജ് എംഎല്‍എ, മികച്ച നടിക്കുള്ള സംസ്ഥാന  അവാര്‍ഡ് നേടിയ  പ്രശസ്ത നടിയും മോഡലുമായ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

സമൂഹത്തിലെ ഏറ്റവും മികച്ച നേതാക്കന്മാര്‍  സ്ത്രീകളാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എംഎല്‍എ  വീണാ ജോര്‍ജ് പറഞ്ഞു. 'ഒരു ലീഡര്‍ക്കുണ്ടാകേണ്ട ഏറ്റവും മികച്ച ഗുണം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവാണ്. അത് കുടുംബത്തിനകത്താകാം ജോലി സ്ഥലത്താകാം അതല്ലെങ്കില്‍ പൊതുപ്രവര്‍ത്തന രംഗത്താകാം. അങ്ങനെയെങ്കില്‍ ഏറ്റവും മികച്ച ലീഡേഴ്‌സ് സ്ത്രീകളാണെന്ന് പറയാതെ വയ്യ. വീടിനകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ മനോഹരമായി പരിഹരിക്കാന്‍  കൂടുതലും കഴിയുന്നത് സ്ത്രീകള്‍ക്കാണ്, അമ്മമാര്‍ക്കാണ്. നമ്മള്‍ തിരിച്ചറിയാത്ത നല്ല ലീഡേഴ്‌സ് നമ്മുടെയൊക്കെ വീടുകളില്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ ഈ മീറ്റിംഗില്‍ പങ്കെടുക്കുന്ന സ്ത്രീകളോരോരുത്തരും ശാക്തീകരിക്കപ്പെട്ട സ്ത്രീ രത്‌നങ്ങളാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
 
മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ. ബി അരുന്ധതി, പ്രമുഖ നര്‍ത്തകി പെര്‍ഫോര്‍മാരുമായ സുശീല അമ്മ, പ്രമുഖ സന്നദ്ധപ്രവര്‍ത്തകയും അവാര്‍ഡ് ജേതാവുമായ ഡോ. എംഎസ് സുനില്‍, റോക്കലാന്‍ഡ് കൗണ്ടി മജോറിറ്റി ലീഡര്‍ ആനി പോള്‍, ഡാന്‍സര്‍ കലാശ്രീ ഡോ. സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവണ്‍മെന്റിന്റെ അസറ്റ് മാനേജ്മന്റ് ബ്യൂറോചീഫ് ഡോ.ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും 'ഗോസ്പല്‍ ഓഫ് മേരി മഗ്ദലന ആന്‍ഡ് മി എന്ന പുസ്തകത്തിന്'  മാന്‍ ബുക്കര്‍ െ്രെപസ് അവസാന റൗണ്ടില്‍ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ എ.രതീദേവി, നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള 5 കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രഫഷണല്‍ കൂടിയായ കാനഡയില്‍ നിന്നുള്ള പ്രശസ്ത സാഹിത്യകാരി നിര്‍മ്മല തോമസ്, പന്തളം സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജു നായര്‍, എന്‍വൈപിഡി (ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്ട്ട്‌മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ഫൊക്കാന മുന്‍ പ്രസിഡണ്ടും ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ മറിയാമ്മ പിള്ള, സിനിമ തരാം ഇന്ദ്രാണി, ഡോ. ബേബി ഷെറി, തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി.
 
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ,വിമന്‍സ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷഹി സ്വാഗതവും ഫൊക്കാന ജനറല്‍ സെക്രെട്ടറി ഡോ. സജിമോന്‍ ആന്റണി നന്ദിയും പറഞ്ഞു.

ഡോ. കല ഷഹി,എം ലത പോള്‍, അബ്ജ,അരുണ്‍,ലീല ജോസഫ്, ബിലു കുര്യന്‍, സൂസന്‍ ചാക്കോ, ഡോ. മഞ്ജുഷ ഗിരീഷ്,ഡോ. ബ്രിജിത്ത് ജോര്‍ജ്, മരിയ തൊട്ടുകടവില്‍,രേവതി പിള്ള, മേരി ഫിലിപ്പ്, അഞ്ജന രാജേഷ്,ഡെയ്‌സി തോമസ്, ഷീല വവര്‍ഗീസ്, ബീന ഋഷികാന്ത്, ദീപ്തി കൊച്ചി, മഞ്ജു ഭാസ്ക്കര്‍, സുനിത ഫ്‌ലവര്‍ഹില്‍, മഞ്ജു ദിലീപ്, സൂസന്‍ ഇടമല തുടങ്ങിയവരാണ് വിവിധ അതിഥികളെ പരിചയപ്പെടുത്തിയത്.
 
വിമന്‍സ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 131 അംഗ കമ്മിറ്റി മെമ്പര്‍മാര്‍ ഉള്‍പ്പെടെ നൂറു കണക്കിന് വനിതകളാണ് വനിത ദിനാഘോഷപരിപാടിയില്‍ പങ്കെടുത്തത്.

 അക്ഷര ഗിരീഷ് സുഗതകുമാരിയുടെ സ്മരണക്കായി അവര്‍ രചിച്ച കവിത ആലപിച്ചു. പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ കുട്ടികളുടെ മാജിക്ക് ഷോയും ഉണ്ടായിരുന്നു.മീര നായര്‍ അവതരിപ്പിച്ച കുച്ചുപ്പിടിയും സുനന്ദ നായരുടെ മോഹിനിയാട്ടവും മാലിനി നായരും സംഘവും അവതരിപ്പിച്ച സംഘനൃത്തവും ലക്ഷ്മിയുടെ ഗാനാലാപനവും അഞ്ജന ജോസിന്റെ വാട്ടര്‍ കളര്‍ പെര്‍ഫോമന്‍സും ടീന്‍ ജോസിന്റെ ബോളിവുഡ് ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. വൈകല്യങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിത വിജയം നേടിയ കേരളത്തില്‍ നിന്നുള്ള അഞ്ജു ഉണ്ണിയെക്കുറിച്ചുള്ള വീഡിയോ അവതരണവും ഉണ്ടായിരുന്നു. ബീന ഡേവിഡ് അമേരിക്കന്‍ ദേശീയ ഗാനവും പ്രിയ നായര്‍ ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ചു.

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം  ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ  ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക