Image

കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച്‌ പേര്‍ളി

Published on 26 March, 2021
കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച്‌ പേര്‍ളി
നടിയും അവതാരികയുമായ പേര്‍ളി മാണിക്കും നടന്‍ ശ്രീനിഷ് അരവിന്ദനും പെണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ഏവരും ഏറ്റെടുത്തത്.

ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ശ്രീനിഷ് സോഷ്യല്‍ മീഡിയയിലൂടെ ആരോധകരെ അറിയിച്ചെങ്കിലും പിന്നാലെ ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് പേര്‍ളി കുഞ്ഞ് തന്റെ മാറോട് ചേര്‍ന്ന് കിടക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞിന്റെ മറ്റൊരു ചിത്രം പങ്കുവെച്ചെത്തിരിക്കുകയാണ് താരം. കുഞ്ഞിന് കൂട്ടായി ഒരു പാണ്ട ഡോളുമുണ്ട്.എന്റെ ചെറിയ സൂര്യപ്രകാശം.നിങ്ങള്‍ എവിടെ പോയാലും അവിടെയുണ്ട്. എല്ലായ്പ്പോഴും അവളോടൊപ്പം ആരാണെന്ന് കാണാന്‍ വലത്തേക്ക് സൈ്വപ്പുചെയ്യുക. ചിത്രം പങ്കുവെച്ച്‌ താരം കുറിച്ചു.

കഴിഞ്ഞദിവസം കുഞ്ഞിനെ പാടിയുറക്കുന്ന ശ്രീനിഷിന്റെ വീഡിയോയും വൈറലായിരുന്നു. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്.

പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞ രണ്ടു വര്‍ഷമായപ്പോഴാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തുന്ന വിവരം താരങ്ങള്‍ ആരാധകരോട് പങ്കുവെച്ചത്. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക