Image

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

Published on 27 March, 2021
ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും
ഫോമാ പൊളിറ്റിക്കൽ ഫോറം സംഘടിപ്പിച്ച ഇലക്ഷൻ ഡിബേറ്റ്  വേറിട്ട അനുഭവമായി. കേരളത്തിലെ  വിവിധ മുന്നണി നേതാക്കളുടെ ഈടുറ്റ പ്രസംഗങ്ങൾ കൊണ്ടും അമേരിക്കയിലെ പാർട്ടി അനുഭാവികളുടെ വാക്ക്ശരങ്ങൾ കൊണ്ടും ഡിബേറ്റ് രാഷ്ട്രീയ പോരാട്ടത്തിന് വേദിയായി.

യു.ഡി.എഫിന് വേണ്ടി മുസ്ലിം ലീഗിന്റെ എം.പി. അബ്ദുൽ വഹാബ്, ട്വന്റി ട്വന്റിക്ക് വേണ്ടി സാബു ജേക്കബ്, ഇടതു മുന്നണിക്ക് വേണ്ടി രാജു എബ്രഹാം എം.എൽ.എ എന്നിവർ പങ്കെടുത്തു. ബി.ജെ.പി. നേതാവ് സി.കെ. പദ്മനാഭൻ എത്തിയെങ്കിലും  സാങ്കേതിക  പ്രശ്‍നം മൂലം  സംസാരിക്കാനായില്ല.

അമേരിക്കയിൽ നിന്ന് എൻ.ഡി.എ യെ പ്രതിനിധീകരിച്ച സുരേന്ദ്രൻ നായർ, രാജീവ് ഭാസ്കർ, യു.ഡി.എഫിന് വേണ്ടി യു.എ. നസീർ, ജെസി റിൻസി, എൽ.ഡി.എഫിന് വേണ്ടി ജിബി തോമസ്, ബിജു ഗോവിന്ദൻ കുട്ടി എന്നിവർ കടുത്ത പോരാട്ടം തന്നെ നടത്തി.

ഫോമാ പൊളിറ്റിക്കൽ ഫോറം പ്രസിഡന്റ് സജി കരിമ്പന്നൂർ അധ്യക്ഷത വഹിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. ഇലക്ഷന് മുൻപ് ഒരു സംവാദം കൂടി നടത്തുന്നത് ആലോചനയിലുണ്ടെന്ന് സജി കരിമ്പന്നൂർ  പറഞ്ഞു.

ഫോമാ പൊളിറ്റിക്കൽ ഫോറം സെക്രട്ടറി എ.സി. ജോർജ് ആയിരുന്നു മോഡറേറ്റർ.

ഫോമയ്ക്ക് യാതൊരു രാഷ്ട്രീയവും ഇല്ലെന്നും എന്നാൽ കേരളത്തിലെ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളെപ്പറ്റി അറിയുവാൻ തല്പരരാണെന്നും പ്രസിഡന്റ് അനിയൻ ജോർജ് ആമുഖത്തിൽ പറഞ്ഞു.

മികച്ച ഭരണമാണ് ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയതെന്നും എന്നാൽ അവസാനം സരിത എന്നൊരു സ്ത്രീയെ ഇറക്കി നിന്ദ്യമായ രീതിയിലാണ് എൽ.ഡി.എഫ് അധികാരം നേടിയതെന്നും വഹാബ് പറഞ്ഞു. ഈ ഇലക്ഷനിൽ യു.ഡി.എഫ്. ജയിക്കുക തന്നെ ചെയ്യും. സർവേകളിൽ കാര്യമില്ല.

മൗലികവാദ നിലപാടുള്ളവർ മുസ്ലിം സമുദായത്തിൽ ചുരുക്കമാണെന്നും അത്തരം നിലപാടുകൾ ശക്തിപ്പെടാതിരിക്കാൻ ലീഗ് എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും നിലനിൽക്കുന്ന പുരുഷ മേധാവിത്തമാണ് സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ
തടസമാകുന്നത്-അദ്ദേഹം പറഞ്ഞു.

കറന്റ് കട്ട് ഇല്ലാത്ത, മികച്ച റോഡും സ്‌കൂളും ആശുപത്രിയും  ഉള്ള ആധുനിക കേരളം പിണറായി സർക്കാർ കെട്ടിപടുത്തുവെന്ന് രാജു എബ്രഹാമും  പറഞ്ഞു. കെ.ഫോൺ സംവിധാനം വഴി കുറഞ്ഞ ചെലവിൽ ഇന്റര്നെറ് എത്തിക്കുന്ന സംവിധാനം ഒരുക്കി. ഇതിനൊക്കെ പുറമെ കോവിഡ്  കാലത്ത്  ഒരാളും പട്ടിണി  കിടന്നില്ല.

സർവേകൾ തങ്ങള്ക്ക് സ്വാധീനിക്കാനാവില്ലെന്നു രാജു എബ്രഹാം ചൂണ്ടിക്കാട്ടി. മനോരമയെ സ്വാധീനിക്കാനാവുമോ?

പ്രമുഖ നേതാക്കൾ ആരും മത്സരിക്കാതെ പുതിയ  ആളുകൾ മാത്രം തെരെഞ്ഞെടുക്കപെട്ടാൽ മുഖ്യമന്തി കൂടുതൽ ധിക്കാരി ആകുമെന്ന ആക്ഷേപം ശരിയല്ല. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അത് അഹങ്കാരമെന്നോ ധിക്കാരമെന്നോ പറയാനാവില്ല-രാജു എബ്രഹാം പറഞ്ഞു.

ട്വന്റി-ട്വന്റി എട്ടു സീറ്റിൽ മത്സരിക്കുന്നതായി സാബു ജേക്കബ് പറഞ്ഞു. നാല് പഞ്ചായത്തുകളിൽ തങ്ങൾ വിജയം നേടി . അവിടെയെല്ലാം വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. 39 ലക്ഷം രൂപ  കടം ഉണ്ടായിരുന്നിടത്ത്
പതിമൂന്നര കോടി മിച്ചമുണ്ടാക്കി. അഴിമതിയും അലസതയും ഒഴിവാക്കിയായപ്പോൾ ഉണ്ടായ നേട്ടമാണിത്.

പക്ഷെ രാഷ്ട്രീയക്കാർ തങ്ങൾക്കെതിരെ ശക്തമായി രംഗത്തു വന്നു. ഇത് അരാഷ്ട്രീയ വാദമാണെന്നു ആക്ഷേപിച്ചു. എട്ടു സ്ഥാനാർത്ഥികൾ മത്സരിക്കുന്നുവെങ്കിലും അവരെ മാധ്യമങ്ങൾ കണ്ട മട്ടില്ല-സാബു ജേക്കബ് പറഞ്ഞു.

ട്വന്റി-ട്വന്റി ക്ക് എതിരെ വഹാബും രാജു എബ്രഹാമും ഒന്നിച്ചു. പ്രാദേശിക തലത്തിലുള്ള ഇത്തരം പ്രസ്ഥാനത്തിൽ  അർത്ഥമില്ലെന്ന് ഇരുവരും വ്യക്തമാക്കി.

ചർച്ചകൾക്ക് ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരും  ഫോമാ പൊളിറ്റിക്കൽ ഫോറം പ്രസിഡന്റ് സജി കരിമ്പന്നൂർ, സെക്രട്ടറി എ.സി.ജോർജ്ജ്, മറ്റു ഭാരവാഹികളായ ഷിബു പിള്ള, സ്കറിയ കല്ലറക്കൽ, ലോണാ എബ്രാഹാം, പോൾ
ഇഗ്‌നേഷ്യസ്, ആന്റോ കവലക്കൽ ,  എന്നിവരും   നേത്യത്വം നൽകി. തോമസ് ടി. ഉമ്മൻ നന്ദി പറഞ്ഞു.
ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളുംഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക