Image

ചുമടുതാങ്ങി (കവിത: സന്ധ്യ എം)

Published on 27 March, 2021
ചുമടുതാങ്ങി (കവിത: സന്ധ്യ എം)
ഭാരം വന്നു ചുമലില്‍
ഏറിടുമ്പോള്‍ തനിച്ച്
തന്നെ താങ്ങാന്‍ കാണൂ
ഒരു കൈത്താങ്ങായി

മാറുമെന്ന കരുതല്‍
എല്ലാമല്ലോ മാറിനില്‍പ്പു
കാണാം നോക്കി നോക്കി
ഇഞ്ചിഞ്ചായി തളര്‍ന്നിട്ടും

താങ്ങിനായി നോക്കും നേരം
ചിരിയായി പൂത്തുലഞ്ഞു
നില്‍ക്കുന്നതു കണ്ടിട്ടുമല്ലോ
അതില്‍ നൊന്തു പിടഞ്ഞീട്ടാല്‍

ഭാരം താങ്ങല്‍ പ്രയാസത്തില്‍
വീഴുന്നതു മാത്രമല്ലോ ഫലം
എന്തൊക്കെ ഭാരങ്ങള്‍  മുന്നില്‍
വന്നിട്ടുകിലും ഒറ്റയ്ക്ക് നിന്നു

താങ്ങി നടന്നിട്ടും എന്ന
ഒറ്റ വിശ്വാസത്തില്‍ ഇരുകില്‍
പ്രതീക്ഷയില്‍ നിന്ന് ഒഴുകി
ഒഴുകി വന്നീടും ദുഃഖഭാരം
ഒഴിഞ്ഞീടും അല്ലോ മനസ്സില്‍

താങ്ങാനാവാത്തിരിപ്പതിനെല്ലാം താങ്ങാവുന്നതേന്തേ മനസ്സേ
തളര്‍ച്ച നിന്നില്‍ മാത്രം
അടിഞ്ഞിട്ടുമല്ലോ എന്നിരിക്കില്‍ എന്നും

പണ്ടു വഴി യാത്രക്കാര്‍ക്കായി   
ചുമടുതാങ്ങികള്‍ അങ്ങിങ്ങായി നാട്ടിയിരുന്നല്ലോ രാജാക്കന്മാര്‍
വഴിയില്‍ ആശ്വാസത്തിനായ്

കാണുന്നുവോ ചുമടുതാങ്ങി
ഇന്ന് എങ്ങെങ്ങിലും ഒന്ന്
തനിയെ ഭാരവും താങ്ങി
തളരില്ലെന്ന വിശ്വാസത്തിന്‍

ഊന്നുവടി ഊന്നി നിശബ്ദ്ദം
നടന്നു നീങ്ങിടുന്നവരല്ലോ
ലക്ഷ്യത്തില്‍ അണഞ്ഞിട്ടുന്നത്
അതുമാത്രമാണ് യാഥാര്‍ത്ഥ്യം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക