Image

'ആറ് കഥകളുമായ് ചെരാതുകള്‍' റിലീസിനൊരുങ്ങി

Published on 27 March, 2021
'ആറ് കഥകളുമായ് ചെരാതുകള്‍' റിലീസിനൊരുങ്ങി



ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി  സിനിമ റിലീസിനൊരുങ്ങുന്നു. ചിത്രം ഏപ്രില്‍ മാസം അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോക വനിതാ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍,മാലാ പാര്‍വതി, മെറീന മൈക്കള്‍, ബാദുഷ, ' കണ്ണന്‍ താമരക്കുളം, അഞ്ജലി നായര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തിറക്കിയിരുന്നു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ഷാജന്‍ കല്ലായി,ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്,അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കി.

ജോസ്‌കുട്ടി ഉള്‍പ്പടെ ആറു ഛായാഗ്രഹകരും, സി.ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകര്‍ നിര്‍വഹിക്കുന്നു. വിധു പ്രതാപ്, നിത്യ മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പി ആര്‍ ഓ - പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഓണ്‍പ്രൊ എന്റെര്‍റ്റൈന്മെന്റ്സ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക