Image

മകളുമായി പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് നീരജ് മാധവ്

Published on 27 March, 2021
മകളുമായി പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് നീരജ് മാധവ്

യുവനടന്മാരില്‍ ശ്രദ്ദേയനായ നീരജ് മാധവ് അച്ഛനായതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞമാസമാണ് നീരജിനും ഭാര്യ ദീപ്തിക്കും ഒരു പെണ്‍കുഞ്ഞുണ്ടായത്.മകളെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.

2018ലാണ് ഇവരുടെ വിവാഹം നടന്നത്. 2013 ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തിയ്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര, ഒരു വടക്കന്‍ സെല്‍ഫി ,ലവകുശ, തുടങ്ങി നിരവധി സിനിമകളില്‍ നീരജ് വേഷമിട്ടു. അഭിനയം മാത്രമല്ല, നല്ലൊരു നര്‍ത്തകന്‍ കൂടിയാണ് നീരജ്. നിരവധി റാപ്പ് ഗാനങ്ങളിലും ശ്രദ്ദേയനാണ് താരം. പണിപാളി, ഫ്ളൈ എന്ന റാപ്പുകള്‍ യുവജനങ്ങള്‍ക്കിടയില്‍ തരംഗമായിരുന്നു.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക