Image

നായാട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 28 March, 2021
നായാട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നായാട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.തുണി വിരിക്കുന്ന ചാക്കോച്ചനാണ് പോസ്റ്ററിലുള്ളത്.കുഞ്ചാക്കോ ബോബനാണ് പുതിയ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.ഏപ്രില്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക