Image

അവളുമാര്‍ക്ക് എന്ത് ശിക്ഷ കൊടുത്താല്‍ മതിയാകും?

Published on 28 March, 2021
അവളുമാര്‍ക്ക് എന്ത് ശിക്ഷ കൊടുത്താല്‍ മതിയാകും?

അവളുമാര്‍ക്ക് എന്ത് ശിക്ഷ കൊടുത്താല്‍ മതിയാകും? അവളെയൊക്കെ വളര്‍ത്തിയ തന്തയെയും തള്ളയേയും എന്ത് ചെയ്യണം?

അത്ര നിന്ദ്യമായ ഒരു ക്രൂരകൃത്യത്തിന്റെ വീഡിയോയാണിത്. പതിമ്മൂന്നും പതിനഞ്ചും വയസുള്ള രണ്ട് പെണ്‍സന്താനങ്ങള്‍ സ്റ്റണ്‍ ഗണ്ണുമായി (stun gun) വാഷിംഗ്ടണ്‍ ഡി.സിയില്‍ നട്ടുച്ചക്ക് ഊബര്‍ ഈറ്റ്സ് കാര്‍ വിളിക്കുന്നു. പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് അന്‍വര്‍ (66) കാറുമായി എത്തുന്നു.

കാറില്‍ കയറിയ അവര്‍ സ്റ്റണ്‍ ഗണ്‍ അയാളുടെ നേരെ പ്രയോഗിച്ചിരിക്കണം. പെട്ടെന്ന് ആളെ മരവിപ്പിക്കുന്നതാണ് സ്റ്റണ്‍ ഗണ്‍.

https://twitter.com/i/status/1375721912752611328

എന്തായാലും കാറില്‍ വച്ച് വാഗ്വാദമായി.

ഒന്നര മിനിട്ടുള്ള വീഡിയോയില്‍ കാണുന്നത് അക്രമികളിലൊരാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതാണ്. അന്‍വര്‍ പുറത്തു നില്‍ക്കുന്നു . കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കുന്നവളെ പിടിച്ചു പുറത്താക്കാന്‍ അന്വര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ കള്ളികളാണ് എന്നും ഇത് എന്റെ കാര്‍ ആണെന്നുമാണു അന്‍വര്‍ അവസാനമയി പറയുന്നത്.

കാറിന്റെ തുറന്നു കിടക്ക്ന്ന ഡോറിന്റെ ഇടയിലണ് അന്‍വര്‍ നില്‍ക്കുന്നത്. കാര്‍ മുന്നോട്ട് എടുക്കുന്നു. ഡോറില്‍ പിടിച്ചോ അല്ലാതെയോ നിന്ന അന്‍വറെ വലിച്ച് കൊണ്ട് കാര്‍ നീങ്ങുന്നു. ആദ്യം ഡോര്‍ ഒരു പോസ്റ്റില്‍ ഇടിക്കുന്നു. അല്പം കഴിഞ്ഞ്  കാര്‍ എവിടെയോ ചെന്നിടിക്കുന്നു. അന്‍വര്‍ തെറിച്ചു വീണു മരിക്കുന്നു.

അക്രമികള്‍ കൂസലില്ലാതെ കാറില്‍ നിന്ന് പുറത്തിറങ്ങി. സമീപത്തുണ്ടായിരുന്ന നാഷണല്‍ ഗാര്‍ഡ് സഹായത്തിനെത്തി.

ഒന്നര ദശാബ്ദമേ ആയുള്ളൂ അന്‍വര്‍ അമേരിക്കയിലെത്തിയിട്ട്.മൂന്ന് മക്കളുണ്ട്. ഗോ ഫണ്ട് മീ വഴി കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു.



അക്രമികള്‍ക്ക് എതിരെ കൊലക്കേസ് എടുത്തിട്ടുണ്ട്. പക്ഷെ പ്രായപൂര്‍ത്തിയാവാത്തവര്‍ എന്ന നിലയിലായിരിക്കാം കേസ് വരുന്നത്.

(എന്തെങ്കിലും തട്ടിയെടുക്കാനൊ മോഷണത്തിനോ വരുമ്പോള്‍ എതിര്‍ക്കാതിരിക്കുകയാണ് എപ്പോഴും നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു. അക്രമിയുടെ കയ്യില്‍ തോക്ക് കാണാം. നമ്മുടെ ജീവിതത്തേക്കാള്‍ വലിയതല്ല ഒന്നും.)

see also: Gofiundme campaignm:

https://www.gofundme.com/f/help-the-anwars-find-peace?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

Join WhatsApp News
രാജപ്പൻ, കിഴക്കേമറ്റം 2021-03-28 20:34:20
അടുത്ത ഇര ആര്, അതാണ് ചോദ്യം...? മുന്നിൽ കാണുന്നതെല്ലാം കത്തിക്കുന്ന കൊള്ളയടിക്കുന്ന കലാപകാരികൾ... ട്രംപിന്റെ ഭരണകാലത്ത് നിയമങ്ങൾ ഉണ്ടായിരുന്നു, അവ നടപ്പിലാക്കിയിരുന്നു ജനങ്ങൾക്ക് നീതികിട്ടിയിരുന്നു! ആ കാലം ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇപ്പോഴത്തെ ഭരണകൂടം വെറും കടം, വോട്ടു ചെയ്ത് ജയിപ്പിച്ചവർ തലയിൽ കൈവെച്ചു അന്യോന്യം നോക്കി ചോദിച്ചുതുടങ്ങി.. "നമ്മൾ എന്ത് അബദ്ധമാണ് ചെയ്തുകൂട്ടിയത്?" ആശിച്ചത് കിട്ടി, കിട്ടിക്കഴിഞ്ഞപ്പോൾ വിവരം പിടികിട്ടി.
All LIFE Matters!! 2021-03-28 20:41:10
ആരാണ് ഈ കൗമാരക്കാരുടെ വളരെ മോശമായ പെരുമാറ്റത്തിന് ഉത്തരവാദികൾ? അവരുടെ മാതാപിതാക്കൾ, സ്‌കൂൾ സഹപാഠികൾ, കളിക്കൂട്ടുകാർ, വളർന്ന സാഹചര്യങ്ങൾ? വീട്ടിൽ സ്നേഹ/ശാസനാ ശിക്ഷണം കുറയുമ്പോൾ, മാതാപിതാക്കൾ ആദര്‍ശമാതൃക കാണിക്കാൻ ഇല്ലാതെ വരുമ്പോൾ ധാർമ്മിക സ്വഭാവങ്ങളുടെ ഇടിവ് സംഭവിക്കുന്നു. ഈ പെൺകുട്ടികൾക്ക് സഹാനുഭൂതിയോ ധാർമ്മികതയോ ഇല്ല, ഇവർ രണ്ടാളും കാരണം കഠിനാധ്വാനിയായ ഒരു മനുഷ്യൻറെ ജീവൻ നഷ്ടപ്പെട്ടു. ഇവർ ജയിലിൽ പോകാതെ നോക്കാൻ, ജീവിതകാലം മുഴുവൻ രക്ഷിക്കാൻ, പ്രത്യേക സംഘങ്ങൾ വരുമായിരിക്കും, പക്ഷേ കൊല്ലപ്പെട്ട ആ മനുഷ്യന്റെ കുടുംബത്തിന് ആര് സഹായം നൽകും?
Boby Varghese 2021-03-29 10:51:50
The entire Democrats support similar criminal behavior. These girls will walk easily and will go on doing similar activities.
Annamma Philipose 2021-03-29 11:33:23
All Democrats are happy now! America became Mumbay’s Dharavi already within 2 months! Too sad!
TRUMP VS BIDEN 2021-03-30 11:02:03
Under Biden administration, America is becoming the "laughing stalk" of the world. While we cannot controlled the crisis in the southern border, Biden is issuing sanctions against another country!. If we continue in this dangerous path, it won't be too long before all the third world countries issue sanctions against USSA. Be serious Mr. President. Remember you are the president. So, act like one. How long are you going to keep the eye of the camera closed?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക