Image

ഏഷ്യൻ വിരുദ്ധ വംശീയതയ്‌ക്കെതിരെ ന്യൂയോർക്കിൽ റാലി

Published on 28 March, 2021
ഏഷ്യൻ വിരുദ്ധ വംശീയതയ്‌ക്കെതിരെ ന്യൂയോർക്കിൽ റാലി

ന്യൂയോർക്ക്, മാർച്ച് 28 :  യുഎസിലുടനീളമുള്ള 25 ലധികം സംസ്ഥാനങ്ങളിലെ വിവിധ വംശീയർ  60 നഗരങ്ങളിൽ ഒരേസമയം നടത്തിയ ഒത്തുചേരലിൽ ന്യൂയോർക്കും ഭാഗമായി.  നൂറുകണക്കിന് ന്യൂയോർക്കുകാരാണ് സ്വന്തം വംശമോ ദേശമോ നോക്കാതെ ക്വീൻസിലെ ഫ്‌ളഷിംഗിൽ  ഏഷ്യൻ-വിരുദ്ധതയ്‌ക്കെതിരെ റാലി നടത്തിയത്.   യുദ്ധത്തിന് എതിരായും പൗരാവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ANSWER കൂട്ടായ്മയുടെ  നേതൃത്വത്തിലായിരുന്നു പ്രകടനം.

റാലിയിൽ പങ്കെടുത്തവർ വംശീയതയുമായി ബന്ധപ്പെട്ട് ഉണ്ടായ സ്വകാര്യ അനുഭവങ്ങളെക്കുറിച്ച് വാചാലരായി. കൂടുതൽ സമയം ഏഷ്യൻ വിരുദ്ധതയെ എതിർക്കുന്ന മുദ്രാവാക്യങ്ങൾ  മുഴക്കി.

മാർച്ച് 16 ന് ജോർജിയയിലെ അറ്റ്ലാന്റയിൽ ആറ് ഏഷ്യക്കാർ കൊല്ലപ്പെട്ടതുൾപ്പെടെ ഈ വിദ്വേഷം ഏഷ്യൻ-അമേരിക്കൻ സമൂഹത്തിനുണ്ടാക്കുന്ന ആഘാതം ചർച്ചചെയ്തു. 

മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ കോവിഡിനെ ചൈനീസ് വൈറസ് എന്ന് വിളിക്കുകവഴി, അമേരിക്കക്കാർക്കിടയിൽ ചൈനക്കാരോട് വിദ്വേഷം സൃഷ്ടിക്കാൻ ഒരുകൂട്ടർ ശ്രമിച്ചതിന്റെ ഫലമാണിതെന്നും അവർ കൂട്ടിച്ചേർത്തു. ദേശീയത എന്ന വികാരം കുത്തിനിറച്ച് ചൈനയ്ക്ക് ശത്രുവിന്റെയും യു എസിന്റെ എതിരാളിയുടെയും പരിവേഷം നൽകിയതാണ് ഏഷ്യൻ-വിരുദ്ധ ആക്രമണങ്ങൾ വർധിക്കാനുള്ള മറ്റൊരു കാരണമെന്നും ചൂണ്ടിക്കാണിച്ച് ഇതിന് ഒരവസാനം വേണമെന്ന് അവർ ഒന്നടങ്കം പറഞ്ഞു.

അറ്റ്ലാന്റയിലെ വെടിവയ്പ്പിന് ശേഷം, ന്യൂയോർക്കിൽ ഏഷ്യൻ വിരുദ്ധതയ്‌ക്കെതിരെ പത്തോളം റാലികൾ നടന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക