Image

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

Published on 28 March, 2021
 സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു


പെര്‍ത്ത് : വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സോന്‍ടാ ഹൗസ് അഭയാര്‍ഥി(Zonta House Refuge Association) അസോസിയേഷന്റെ ഭരണസമിതിയിലേക്ക് ബിജു ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.

37 വര്‍ഷങ്ങളായി സമൂഹത്തിലെ പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി അസോസിയേഷന്‍ പെര്‍ത്തിലെ വെല്ലിംഗ്ടന്‍ കേന്ദ്രമായി അഭയ കേന്ദ്രവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു . ഓസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റും നിയമജ്ഞനുമായ ബിജു തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുരിങ്ങുര്‍ സ്വദേശിയാണ്.

സോന്‍ടാ ഹൗസ് ചെയര്‍പേഴ്‌സണ്‍ ഗെയില്‍ കട്ടീസ് (ഗ്രാന്‍ഡ് തോട്ടന്‍ പാര്‍ട്ണര്‍), സാറാ ജോസി (കെപിഎംജി ഡയറക്ടര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സാന്പത്തിക ഉപസമിതിയിലായിരിക്കും ബിജു ആന്റണി പ്രവര്‍ത്തിക്കുക. ഈ ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് അഡ്വ. ബിജു ആന്റണി. ഭാര്യ എവെലിന്‍ ഡാലിയയും മക്കളായ മരിയ, ക്രിസ്റ്റിന, എസ്‌തേര്‍,കെസിയ എന്നിവര്‍ക്കൊപ്പം പെര്‍ത്തിലെ നോല്ലാംമരായില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: ബിജു നടുകാണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക