Image

പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയോടും കേരളജനതയോടും മാപ്പു പറയണം (ചാരുമൂട് ജോസ്)

ചാരുമൂട് ജോസ് Published on 29 March, 2021
പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയോടും കേരളജനതയോടും മാപ്പു പറയണം (ചാരുമൂട് ജോസ്)
സോളാര്‍ തട്ടിപ്പ്, സോളാര്‍ നായിക സരിതയെ പീഡിപ്പിക്കല്‍, ബാര്‍ അഴിമതി തുടങ്ങി നിരവധി അധാര്‍മ്മിക വിഷയത്തിലഞ് ജനഹൃദയങ്ങളില്‍ ഊതിപ്പെരിപ്പിച്ചു കാട്ടി ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ സമരം ചെയ്തു താഴെയിറക്കി ഉടനടി എല്ലാവരെയും ജയിലില്‍ അടയ്ക്കുമെന്ന വാഗ്ദാനവുമായി ഭരണത്തില്‍ പിടിച്ചു കയറിപ്പറ്റിയ പിണറായി വിജയനും കൂട്ടരും കഴിഞ്ഞ 5 വര്‍ഷത്തോളം കേരള ജനതയെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തു. അഞ്ചു വര്‍ഷത്തോളം ഭരണത്തില്‍ സര്‍വ്വാധികാരിയായി ഭരിച്ചിട്ടും ഒരു തെളിവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല സ്വന്തം വകുപ്പിലുള്ള ക്രൈംബ്രാഞ്ച് എല്ലാ കേസുകളിലും ഉമ്മന്‍ചാണ്ടിക്കും മറ്റുള്ളവര്‍ക്കും എതിരെ ഒരു തെളിവുമില്ല എന്നു മാത്രമല്ല എല്ലാ തെളിവുകളും കെട്ടിച്ചമച്ചതും ആണെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പിണറായി വിജയന്‍ ശ്രീ ഉമ്മന്‍ചാണ്ടിയോടു കേരളജനതയോടും മാപ്പു പറയാന്‍ ഇനിയും ഒട്ടും അമാന്തിക്കാന്‍ പാടില്ല. നേരത്തെ തന്നെ ബാര്‍ അഴിമതി കേസ്സില്‍ മുന്‍മന്ത്രി കെ.ബാബുവിനെയും മറ്റു പലരെയും നിരപരാധികളായി പ്രഖ്യാപിച്ചിരുന്നു. ബാര്‍ അഴിമതികേസില്‍പ്പെടുത്തി ബജറ്റ് സമ്മേളനം തടഞ്ഞ് നിയമസഭയില്‍ അരങ്ങേറിയ കാടപ്രവര്‍ത്തികളും, കെ.എം.മാണിയെ കണ്ടാമൃഗത്തോടും ഉപമിച്ചതും, പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം കേസില്ലാതാവുകയും  ചെയ്ത് ജനം കണ്ടതാണ്. അന്ന് മാണി അഴിമതിക്കാരനും മകന്‍ പീഡനക്കാരനുമായി ഇപ്പോള്‍ മകന്‍ കുഞ്ഞാടും മാണിസാറിന്റെ നോട്ടെണ്ണുന്ന യന്ത്രം എ.കെ.ജി. സെന്ററില്‍ കൊണ്ടുപോയി പാദസേവ ചെയ്യുന്നതും അതോടൊപ്പം തന്നെ മാണിസാറിനെ പുണ്യാളനാക്കാന്‍ പാലായില്‍ സ്മാരകം പണിയാനൊരുങ്ങുന്നതും ഇതേ പിണറായി വിജയനും കൂട്ടരുമാണ്. പക്ഷെ സഖാവു പിണറായി വിജയനോട് ഒരു അഭ്യര്‍ത്ഥന ഉണ്ട് ആരെയും പുണ്യാളനാക്കി സ്മാരകം പണിതാലും ജനങ്ങള്‍ക്ക പ്രശ്‌നമില്ല പക്ഷെ അതിനു പാവപ്പെട്ട നികുതി ദായകരുടെ പണം എടുത്തു ചിലവഴിക്കരുത്. ഇപ്പോള്‍ പാലായില്‍ സര്‍ക്കാര്‍ ചിലവില്‍ വാങ്ങിയ ഭൂമിയും. സ്മാരകം പണിയാന്‍ കൊടുക്കുന്ന കോടികളും ദയവായി മടക്കി ഖജനാവില്‍ ഇടണം. എകെജി സെന്ററിന്റെ കാശുമുടക്കി പണിയണം. അതാണ് വിജനു ഭൂഷണം. അപ്പോള്‍ കാണുന്നവനെ അപ്പാ, എന്നു വിളിക്കാന്‍ കേരളീയരോട് പറയരുത്. കേരളീയരോടും ഉമ്മന്‍ചാണ്ടിയോടും എത്രയും പെട്ടെന്ന് മാപ്പു പറയാന്‍ വിജയന്‍ തയ്യാറാവണം. സ്ത്രീപിഢനകേസിലും പെണ്ണുകേസിലും പെടുത്തി ഇടതുപക്ഷം പലരെയും അപഹാസ്യരാക്കി. സ്ത്രീവിഷയത്തില്‍ തന്നെ കുടുങ്ങി പിണറായിയും സഹമന്ത്രിമാരും, മുഖ്യമന്ത്രിയുടെ സ്വന്തം ജീവനക്കാരും വലിയ കുരുക്കിലായിക്കിടക്കുന്നത് കാലം കാത്തു വച്ചിരിക്കുന്ന കാവ്യനീതിയാണ്. ഈ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ അപഹാസ്യനായി തീരുന്നതും വിജയനായിരിക്കും.

ജയ്ഹിന്ദ്
ചാരുംമൂട് ജോസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക