Image

സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്

Published on 29 March, 2021
സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ്
നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയായ ലക്ഷ്മി രാജീവ്.'സ്വാമി അയ്യപ്പന്റെ പടം വരച്ച ഷര്‍ട്ടുമിട്ടു നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേര്‍ത്ത ഷര്‍ട്ടുമിട്ടു കൊണ്ട് പറയുമ്ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്.' ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു ലക്ഷ്മി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

'പ്രിയ സുരേഷ് ഗോപി , നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു പണ്ട്. കുഞ്ഞു മകള്‍ ലക്ഷ്മിയുടെ മരണത്തില്‍ നെഞ്ച് പൊട്ടി കരയുന്ന, സിനിമയില്‍ ചാന്‍സ് ഇല്ലാത്ത കാലത്ത് ഉള്ള സങ്കടങ്ങള്‍ തുറന്നു പറഞ്ഞ, എന്നോ യാത്രയില്‍ തമ്മില്‍ കണ്ട പരിചയം സ്നേഹമായി സൂക്ഷിച്ച, എവിടെ വിളിച്ചാലും ഓടിയെത്തുന്ന, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന സുരേഷ്ഗോപി. 

അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആദര്‍ശ ധീരനായ പോലീസ് ഓഫീസര്‍ വേഷങ്ങളില്‍ തിളങ്ങിയ നിങ്ങളില്‍ ആകൃഷ്ടരായി പോലീസ് ജോലിയില്‍ കയറിയ ചെറുപ്പക്കാര്‍ നിരവധിയാണ്. നിങ്ങള്‍ ഒരു വര്‍ഗീയ പാര്‍ട്ടിയില്‍ ചേരുമ്ബോഴും അത്രയധികം ഞെട്ടല്‍ തോന്നിയില്ല. ആ പാര്‍ട്ടി നിങ്ങളെക്കൊണ്ട് അല്‍പ്പമെങ്കിലും മെച്ചപ്പെടുമെന്ന് ആശിച്ചു പോകാനുള്ള കനിവ് നിങ്ങളില്‍ ഉണ്ടായിരുന്നു. നിങ്ങളില്‍ മാത്രം.

സ്വാമി അയ്യപ്പന്റെ പടം വരച്ച ഷര്‍ട്ടുമിട്ടു നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ് . എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേര്‍ത്ത ഷര്‍ട്ടുമിട്ടു കൊണ്ട് നിങ്ങള്‍ പറയുമ്ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്. 

ഒരു സെകുലര്‍ രാജ്യത്തെ തിരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സംഭാഷണത്തിലെ ഘടകങ്ങള്‍.? മഹിഷി, മാളികപ്പുറം, യുദ്ധം, നിഗ്രഹം, തേര്, ശംഖ്, കുന്തം, കൊടച്ചക്രം... ബ്രാഹ്‌മണന്‍ ആകാന്‍ ആഗ്രഹിക്കുന്ന നിങ്ങളെ, ബിജെപി പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിലക്കെടുക്കാന്‍ പാകത്തിന് വളര്‍ത്തിയത് ദൈവമല്ല ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതില്‍ പട്ടിണി പാവങ്ങള്‍ വരെയുണ്ടാവും.

അവരുടെ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ അഡ്രെസ്സ് ചെയ്യുന്നുണ്ടോ.? ഇല്ല. പ്രശസ്തമായ ഒരു ചൈനീസ് കവിതയുണ്ട്. ഞാന്‍ ഒരു പൂമ്ബാറ്റയാണോ, പൂമ്ബാറ്റയാണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്. നിങ്ങള്‍ ശരിക്കും എന്തായിരുന്നു സുരേഷ് ഗോപി.? നിങ്ങള്‍ക്കെങ്കിലും അത് ബോധ്യമുണ്ടോ.? വര്‍ഗീയ വാദിയായ സുരേഷ് ഗോപിയോ, അതോ വര്‍ഗീയ വാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ.? ഒരു കാര്യം മാത്രം അറിയാം സുരേഷ് ഗോപി, താങ്കള്‍ ഇപ്പോള്‍ ദൈവത്തില്‍ നിന്നും ഒരുപാട് അകലെയാണ്, ഒരിക്കലും കാണാന്‍ സാധിക്കാത്ത വിധം അകലെ.

നിങ്ങള്‍ തോല്‍ക്കുമ്ബോള്‍ ഓര്‍ക്കുക ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു മാത്രം. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങള്‍ എന്തിനാണ് വേണ്ടെന്നു വച്ചത്.? നിങ്ങളോട് ഇത് മാത്രം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ബാക്കി വയ്ക്കുന്നു.
Join WhatsApp News
jose cheripuram 2021-03-29 15:49:58
Basically Every one in politics is "Vargeeya Vadi or Avasara Vadi".Can you show me a single politician who works for the the future of country or for the Poor? in front of them the Five year tenure, what happens after five years, Who Cares? So what exception is Suresh Gopi? "Deepa Stambaham Mahachryam Namukkum Kittanam Position".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക