Image

പവന്‍കല്യാണ്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍

Published on 30 March, 2021
പവന്‍കല്യാണ്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍
നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ തിയേറ്റര്‍ തകര്‍ത്ത് ആരാധകര്‍. വക്കീല്‍സാബ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാനാണ് ആരാധകര്‍ തള്ളിക്കയറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയറ്ററില്‍ തിങ്കളാഴ്ചയാണ് സംഭവം. 

രണ്ട് വര്‍ഷത്തിന് ശേഷം പവന്‍ കല്യാണ്‍ തെലുങ്ക് സിനിമയിലേക്ക് തിരിച്ച്‌ വരുന്ന ചിത്രം എന്ന പ്രത്യേകതയും വക്കീല്‍ സാബിനുണ്ട്. ട്രെയിലര്‍ റിലീസ് ചെയ്ത തിയറ്ററില്‍ ആരാധകരുടെ വന്‍ തിരക്കായിരുന്നു.

തിയറ്ററിന്റെ അകത്ത് കടക്കാന്‍ സാധിക്കാത്ത ആളുകള്‍ ചില്ലു തകര്‍ത്ത് അകത്തേക്ക് ഓടി കയറുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹോളിയായതിനാല്‍ ഇന്നലെ വൈകിട്ട് നാലു മണിക്കാണ് റിലീസ് . ഏതാനും തിയറ്ററുകളിലായിരുന്നു ട്രെയിലര്‍ റിലീസ് ചെയ്തത്. എന്നാല്‍ ഓരോ തിയറ്ററിന്റെ മുമ്ബിലും ആളുകള്‍ രണ്ട് മണിക്ക് തന്നെ നിറഞ്ഞു. തിയറ്ററിന്റെ മുമ്ബില്‍ പൂജയും നടന്നിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക