Image

ഇരട്ടച്ചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി; യുഡിഎഫിനായി വോട്ട തേടി ദൃശ്യം 2ലെ വക്കീല്‍

Published on 30 March, 2021
ഇരട്ടച്ചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി; യുഡിഎഫിനായി വോട്ട തേടി ദൃശ്യം 2ലെ വക്കീല്‍


കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവി അബ്ദുല്‍ ഗഫൂറിന് വോട്ട തേടി ദൃശ്യം 2 താരം അഡ്വ. ശാന്തി മായാദേവി. പ്രസംഗത്തില്‍ ശാന്തി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്, നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള, നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടച്ചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി ഇ ഗഫൂര്‍.
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് അബ്ദുല്‍ ഗഫൂര്‍. ഇബ്രാഹിംകുഞ്ഞ് ശാന്തി മായാദേവിയുടെ പ്രസംഗത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പി രാജീവാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ദൃശ്യം 2ല്‍ അഭിഭാഷകയായാണ് ശാന്തി മായാദേവി എത്തിയത്. ജോര്‍ജുകുട്ടിയുമൊത്തുള്ള കോടതി രംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജീവിതത്തിലും അഭിഭാഷക തന്നെയാണ് ശാന്തി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക