Image

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 March, 2021
ദിവ്യകാരുണ്യരാത്രി - കവിത  ഫാ. ജോണ്‍സ്റ്റി തച്ചാറ
ഫ്‌ലോറിഡ: വലിയ നോമ്പില്‍ വിശുദ്ധ വാരത്തിനു മുന്നോടിയായി ഫാ. ജോണ്‍സ്റ്റി തച്ചാറ രചനയും ആലാപനവും നിര്‍വഹിച്ചു  ദൈവജനത്തിനായി സമര്‍പ്പിക്കുന്ന കവിതയാണ് ദിവ്യകാരുണ്യ രാത്രി.
'ഒരു രക്ത പുഷ്പമായി വിരിയുവാന്‍ വെമ്പുന്നു' എന്ന് തുടങ്ങി മനസിന്റെ ആഴങ്ങളില്‍ പതിയുന്ന കവിത ഭയഭക്തിയോടെ മാത്രമേ വിശ്വാസിക്ക് കേട്ടിരിക്കുവാന്‍ സാധിക്കൂ.
 
 
അവശേഷിക്കുന്ന പ്രാണന്‍ പോലും തിരുശേഷിപ്പാക്കുന്ന, ക്രൂശു മരണത്തിനു തയ്യാറെടുക്കുന്ന ദൈവപുത്രന്റെ  പെസഹാ രാത്രിയാണ് കവിതയില്‍ ധ്യാനിക്കുന്നത്.
 
അമേരിക്കയിലെ  കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയ വികാരിയാണ്  ഫാ ജോണ്‍സ്റ്റി തച്ചാറ.  എറണാകുള -അങ്കമാലി  രൂപതയുടെ 'പില്‍ഗ്രിംസ്' കമ്മ്യൂണിക്കേഷന്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്‌റായി സേവനം അനുഷ്ടിച്ച കാലയളവില്‍  ഫാ.ജോണ്‍സ്റ്റി  രചനയും സംവിധാനവും സംഗീതവും പകര്‍ന്നു തയാറാക്കിയ  കുരിശിന്റെ വഴിയുടെ ആവിഷ്‌കാരം  'കാല്‍വരിയാഗവും' പ്രസിദ്ധമാണ്. സെബി നായരമ്പലം സംഗീതവും അനീറ്റ പി ജോയ്, എബി ജോസഫ് എന്നിവര്‍ ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ചിരിക്കുന്നു.
 
 
ദിവ്യകാരുണ്യരാത്രി - കവിത  ഫാ. ജോണ്‍സ്റ്റി തച്ചാറദിവ്യകാരുണ്യരാത്രി - കവിത  ഫാ. ജോണ്‍സ്റ്റി തച്ചാറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക