Image

ഓക്ക് ബ്രൂക്ക്, ഇല്ലിനോയി, ട്രസ്റ്റിയായി ഡോ. സുരേഷ് റെഡ്‌ഡി മത്സരിക്കുന്നു

Published on 31 March, 2021
ഓക്ക് ബ്രൂക്ക്, ഇല്ലിനോയി, ട്രസ്റ്റിയായി  ഡോ. സുരേഷ് റെഡ്‌ഡി മത്സരിക്കുന്നു
ചിക്കാഗോ: ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക് ബ്രൂക്ക് ടൗണിന്റെ  ട്രസ്റ്റിയായി അമേരിക്കൻ അസോസിയേഷൻ ഓഫ്  ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (എഎപിഐ), മുൻ പ്രസിഡൻറ് ഡോ. സുരേഷ് റെഡ്ഡി മത്സരിക്കുന്നു. 

സ്ഥാനാർത്ഥിത്വം മേയർ ഉൾപ്പെടെ താക്കോൽസ്ഥാനങ്ങളിലുള്ള നേതാക്കൾ പിന്തുണക്കുന്നു.
.
പതിനായിരത്തോളം ആളുകൾ താമസിക്കുന്ന പട്ടണത്തിൽ മൂന്ന് ട്രസ്റ്റിമാരെ കണ്ടെത്താൻ ഏപ്രിൽ 6 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ  ആറ് സ്ഥാനാർത്ഥികളാണുള്ളത്.

ഓക്ക് ബ്രൂക്ക് മേയർ ഡോ. ഗോപാൽ ലാൽമലാനി, ട്രസ്റ്റി മൊയിൻ സായിദ് എന്നീ പ്രമുഖർ റെഡ്‌ഡിയുടെ സ്ഥാനാർത്ഥിത്വം എൻഡോഴ്സ് ചെയ്തവരിൽ  ഉൾപ്പെടുന്നു. നഗരവാസികൾക്ക് റെഡ്‌ഡിയുടെ നേതൃപാടവം ഗുണം ചെയ്യുമെന്നതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് മെഡിക്കൽ ഉന്നത ബിരുദം നേടിയ ഡോ. റെഡ്ഢി, , ഒരു പതിറ്റാണ്ടിലേറെക്കാലം ഹാർവാർഡ് ഫാക്കൽറ്റിയിൽ തുടർന്നു. തുടർന്ന്  ചിക്കാഗോയിലേക്ക് മാറി.  “ഇപ്പോൾ ഞാൻ ഓക്ക് ബ്രൂക്കിനെ എന്റെ വീട് എന്ന് വിളിക്കുന്നു, പൊതു സേവനത്തിൽ പങ്കെടുക്കുന്നതിലൂടെ എന്റെ സമൂഹത്തിനു  സംഭാവന ചെയ്യാനും സേവിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ഡോ. റെഡ്ഡി പറയുന്നു.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ ജനിച്ച ഭാര്യ ലീലയ്ക്ക് ആരോഗ്യ പരിപാലനത്തിൽ ബിരുദാനന്തര ബിരുദമുണ്ട്.  ചിക്കാഗോയിലേക്ക് പോകുന്നതിനുമുമ്പ് ബോസ്റ്റണിലെ എച്ച്എംഒ ആരോഗ്യ പദ്ധതിയായ നെറ്റ്‌വർക്ക് ഹെൽത്ത് ബോസ്റ്റന്റെ ഡയറക്ടറായിരുന്നു. അവരുടെ മകൻ രോഹൻ ഇപ്പോൾ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് / പ്രിറ്റ്‌സ്‌കർ സ്‌കൂൾ ഓഫ് ലോയിൽ ജെഡി/എംബിഎ ചെയ്യുന്നു.

ഹൈദരാബാദിലാണ്  ഡോ. റെഡ്ഡി വളർന്നത്.  ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും ഇവന്റുകൾ, പ്രകടനങ്ങൾ, വിദ്യാഭ്യാസ ടൂറുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും അദ്ദേഹത്തിന് അസാമാന്യ കഴിവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒത്തുതീർപ്പിലെത്തിക്കാനും സ്കൂൾ കാലം മുതൽ പ്രത്യേക കഴിവുണ്ടായിരുന്നതും പിന്നീടുള്ള ജീവിതവഴികളിൽ ഏറെ ഗുണം ചെയ്തു.

നിരവധി പൂർവ്വ വിദ്യാർത്ഥി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൂർവ്വ വിദ്യാർത്ഥി വിദ്യാഭ്യാസ കേന്ദ്രം നിർമ്മിക്കുന്നതിന്  ഒരു മില്യൺ ഡോളറിന്റെ ഫണ്ട് ശേഖരിക്കുകയും ചെയ്തതുൾപ്പെടെ മുന്നിട്ടിറങ്ങുന്ന എല്ലാ മേഖലകളിലും തന്റെ പരമാവധി കഴിവ് കാഴ്ചവയ്ക്കുന്ന വ്യക്തിയാണ് റെഡ്‌ഡി. 
ഓക്ക് ബ്രൂക്ക്, ഇല്ലിനോയി, ട്രസ്റ്റിയായി  ഡോ. സുരേഷ് റെഡ്‌ഡി മത്സരിക്കുന്നു ഓക്ക് ബ്രൂക്ക്, ഇല്ലിനോയി, ട്രസ്റ്റിയായി  ഡോ. സുരേഷ് റെഡ്‌ഡി മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക