Image

ഭാരതം ഭ്രാന്താലയമാകുമ്പോൾ.....(ഉയരുന്ന ശബ്ദം - 33: ജോളി അടിമത്ര)

Published on 01 April, 2021
ഭാരതം ഭ്രാന്താലയമാകുമ്പോൾ.....(ഉയരുന്ന ശബ്ദം - 33: ജോളി അടിമത്ര)
ഒരു കന്യാസ്ത്രീയ്ക്ക് ഒപ്പം ആരും ഭാരതത്തിൽ ഇനി യാത്ര ചെയ്യരുത്. പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. കാരണം ലക്ഷ്യത്തിലെത്തില്ല നിങ്ങൾ.
ഇടയ്ക്ക്  അപമാനിക്കപ്പെടുകയോ, മർദ്ദനമേൽക്കയോ ചെയ്യാം.  നിങ്ങൾക്കെതിരെ ഗൗരവപൂർണ്ണമായ ആരോപണങ്ങൾ ഉണ്ടാവും. മതം മാറിയതിന്, അല്ലെങ്കിൽ അതിന് താൽപ്പര്യം കാട്ടുന്നു എന്നതിന്. ഭാരതത്തിലെ പൗരൻമാരെ പണ്ട് ജാതി  തിരിച്ചറിയാൻ എളുപ്പമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളെ. പർദ്ദ ധരിച്ചവർ മുസ്ളിം സ്ത്രീകൾ.

ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ചത് ക്രിസ്ത്യാനിപ്പെണ്ണുങ്ങൾ, സെറ്റും മുണ്ടും -ഹിന്ദുസ്ത്രീകൾ . ക്രിസ്ത്യാനികൾക്കിടയിൽത്തന്നെ  ബന്തിങ്ങാധാരികളും കൊന്ത
കഴുത്തിലിട്ടവരും -കത്തോലിക്കർ. കാലക്രമേണ ബന്തിങ്ങാ അപ്രത്യക്ഷമായി. കൊന്ത മാത്രമായി തിരുശേഷിപ്പ്. വേഷം ആകെ മാറി .സാരിയിൽ ഹിന്ദുവും
ക്രിസ്ത്യാനിയും ഒരു പോലെ തിളങ്ങി. പക്ഷേ പർദ്ദയെന്ന മേലാട മുസ്ളിം സ്ത്രീകൾ ചേർത്തു പിടിച്ചു.

സാരി ധരിച്ചാൽത്തന്നെ തലയിൽ തട്ടമിട്ട് അവർ തനിമ നിലനിർത്തി.  മാലയിലെ കുരിശ് എല്ലാ ക്രിസ്ത്യാനികളുടെയും വജ്രായുധമായിരുന്നു. പേടി വരുമ്പോൾ
മുത്താനും തുണയായിരുന്നു.അതും അപ്രത്യക്ഷമായി.ഹിന്ദു സ്ത്രീകൾ തൊട്ടിരുന്ന പൊട്ടും തിലകക്കുറിയും ക്രിസ്ത്യൻ പെമ്പിള്ളാർ ആലിംഗനം ചെയ്തു.പേരുകളും ആകെ മാറിപ്പോയി, സാറാമ്മയും മറിയാമ്മയും അന്നമ്മയും
എങ്ങോ പോയ് മറഞ്ഞു.പുതു തലമുറയിലെ പേരുകൾക്കിടയിൽ തിരുകാൻ മാത്രം  സാറ, മറിയം, അന്ന എന്നിങ്ങനെ അപൂർവ്വം പ്രതിഷ്ഠിക്കൽ മാത്രം ശേഷിച്ചു. ഫലത്തിൽ ഏതു വർഗ്ഗമെന്ന് കാഴ്ചയിലും കേഴ്വിയിലും തിരിച്ചറിയാനാവില്ല.പക് ഷേ,
തിരുവസ്ത്രം മാത്രം അത്ര വേഗം  ആരും അണിയില്ല. അതിനാൽ പർദ്ദധാരികളെപ്പോലെത്തന്നെ കന്യാസ്ത്രീകളെ ഒറ്റനോട്ടത്തിൽ പിടി കിട്ടും.. തിരുവസ്ത്രം ധരിക്കുന്നപുരോഹിതർക്ക് ളോഹ മാറ്റി ഇടയ്ക്കിടെ പാൻ്റ്സും ഷർട്ടും ധരിക്കുന്നതിൽവിലക്കില്ല !. പാവം സന്യാസിനികൾക്കു മാത്രമാണ് ലോക വ്യാപകമായി  ഈപരിമിതി.അത് കൗതുകകരമായ അനുമതിയാണ്. സിസ്റ്റർ.ലൂസി, സിസ്റ്റർ.ജെസ്മിതുടങ്ങിയവർ   ഈ വിവേചനത്തിനെതിരെ  ചാനലുകളിൽവരെ വന്നിരുന്ന് എതിർത്ത് സംസാരിച്ചിട്ടും ചുരിദാറിലേക്ക് ഇടയ്ക്കിടെ ചേക്കറിയിട്ടും സഭ പക്ഷേപ്രതികരിച്ചില്ല,നടപടിയുമുണ്ടായില്ല.

കുടുക്കാൻ ഏറെ വഴികൾ

എൻ്റെ മുസ്ളിം കൂട്ടുകാരികൾക്കൊപ്പം ഞാൻ യാത്ര ചെയ്യുമ്പോൾ അവരും ഞാനുംഭയക്കേണ്ടതുണ്ട്. ക്രിസ്ത്യാനിയായ എന്നെ മത പരിവർത്തനം നടത്താൻ കൊണ്ടുപോകയാണെന്ന് ആരെങ്കിലും അലറി വിളിച്ചാൽ, ആരോപിച്ചാൽ ആ സാധുക്കൾ കുടുങ്ങി.

എൻ്റെയും അവരുടെയും യാത്ര മുടങ്ങും.സന്യാസിനി അല്ലെങ്കിലുംക്രിസ്ത്യാനിയായ എനിക്കു നേരെയും നാളെ ഇതേ ആരോ പണം ഉയരാം.
ഇപ്പോൾ പാക്കിസ്ഥാനിൽ നടക്കുന്ന മതനിന്ദയെന്ന വ്യാജ ആരോപണആയുധം  വൈകാതെഇന്ത്യയിലുമെത്തിക്കൂടെന്നില്ല.

ഒരു തീവണ്ടിയാത്രയിൽ നമ്മൾപല മത വിഭാഗക്കാരായ സുഹൃത്തുക്കൾ  ഒരുമിച്ച് ഒരേ ക്യാബിനിൽ സഞ്ചരിക്കുന്നു,. തൊട്ടടുത്തിരിക്കുന്നവർ , നമ്മെള മതം
മാറ്റാൻ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാൽ എങ്ങനെ ഈ രാജ്യത്ത് ജീവിക്കും?.ആർക്കും  ആരെയും എവിടെയും എങ്ങനെയും ചോദ്യം ചെയ്യാമെന്ന ധൈര്യമാണ് ഇപ്പോൾ ഭാരതത്തിലുള്ളതെന്നു തോന്നുന്നു.ഒരു സ്ത്രീയും പുരുഷനും പൊതുനിരത്തിൽ സംസാരിച്ചു നിന്നാൽ ഉടൻസദാചാരപോലീസുകാർ എത്തുകയായി. ചോദ്യം ചെയ്യൽ, കൈയ്യേറ്റം, വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിംഗ്. ഭാര്യയാണെന്നു പറഞ്ഞാൽ താലി പോരാ, വിവാഹസർട്ടിഫിക്കറ്റ് തന്നെ തെളിവ് കാണിക്കേണ്ട ഗതികേട്. യാത്ര പോകുമ്പോൾവിവാഹ സർട്ടിഫിക്കറ്റ് ഒപ്പം കൊണ്ടു നടക്കേണ്ട നിസ്സഹായത.
ഒരു സ്ത്രീ താമസിക്കുന്ന വീട്ടിൽ പുരുഷ അതിഥിയെത്തിയാൽ ചുറ്റുമുള്ളസദാചാര പോലീസുകാർ സട കുടയുകയായി. വീടുവളഞ്ഞ് ആക്രമണം. അപമാനഭാരത്താൽആത്മഹത്യ ചെയ്തതും  ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായ സംഭവങ്ങളും അടുത്തിടെ ഉണ്ടായി.

മതപരിവർത്തനം കുറ്റമാകുമ്പോൾ

ഇഷ്ടമുള്ള മതത്തിൽ അംഗമാകാനുള്ള അവകാശം നിലനിൽക്കുന്ന രാഷ്ട്രമാണ്ഇന്ത്യ. അവിടെ പക്ഷേ,സ്ഥിതിയാകെ മാറി. ഇഷ്ടമുള്ള മതം എന്നത്  വെറും
സ്വപ്നമായി മാറുന്നു. ഒരാൾ എന്തു കഴിക്കണം, എന്തു കഴിക്കരുത് എന്ന്തീരുമാനിക്കേണ്ടത് മറ്റുള്ളവരാണെന്ന ഗതികേടിലാണ് നാമിപ്പോൾ. ഇഷ്ടമുള്ള
വസ്ത്രവും ഒരു പക്ഷേ വൈകാതെ നമ്മൾക്ക് അന്യമായേക്കാം.ആരെ പ്രണയിക്കണമെന്നത് സമൂഹം പറഞ്ഞു തരും. സ്വന്തം, ജാതിയിലും മതത്തിലുംപെട്ടവർ മാത്രം പരസ്പരം പ്രണയിക്കുക. ദളിതൻ മേൽജാതിക്കാരിയെ
സ്നേഹിക്കരുത്. പണമില്ലാത്തവൻ  സാമ്പത്തീക മുള്ളവൻ്റെ മകളെപ്രണയിക്കരുത്.ഹിന്ദുവും മുസ്ലിമും ,മുസ്ളിമും ക്രിസ്ത്യാനിയും തമ്മിൽ
പ്രണയിക്കരുതെന്ന അലിഖിത നിയമം ഉണ്ടായിക്കഴിഞ്ഞു. കാരണം അതെല്ലാം 'ലവ് ജിഹാദ് ' ആകുന്നു !. ഭാവിയിൽ ഇവിടെ  പ്രത്യേകം ബസ്സുകളും കോളേജുകളുംആസ്പത്രികളും സിനിമ തിയറ്ററുകളും മാർക്കറ്റുകളും ഉണ്ടായേക്കാം. കാരണംപരസ്പരം കണ്ടാൽ പ്രണയത്തിൻ്റെ തീപ്പൊരിയെങ്ങാനും വീണാലോ ?
നൂറ്റാണ്ടുകൾക്ക് പിന്നിലേക്കാണ് നാം കുതിക്കുന്നത്.

തീവണ്ടിയിൽ സംഭവിച്ചത്..

ഡൽഹി തിരുഹൃദയ സന്യാസിനി സമൂഹത്തിൻ്റെ പ്രൊവിൻസിലെ നാലംഗങ്ങൾക്കെതിരെയാണ് കൈയ്യേറ്റം നടന്നത്. ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രാ മധ്യേ
ത്സാൻസിയിൽ വച്ചായിരുന്നു സംഭവം. കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്നസന്യാസ പഠനാർഥികളായ രണ്ടു പേരെ നിർബന്ധിത മതപരിവർത്തനംനടത്തിയെന്നായിരുന്നു ആരോപണം. രാത്രി ഏഴു മണിക്ക് ഝാൻസി റെയിൽവേ
സ്റ്റേഷനിൽ ഈ പാവം സന്യസ്തർക്കു നേരെ കൂട്ടമായി ബഹളം വച്ചു പാഞ്ഞടുത്തവർഎബിവിപി പ്രവർത്തകരാണെന്ന് ഇന്ത്യൻ റെയിൽവേ പോലിസ് പറയുന്നു. ഇലക്ഷൻ
കാലമായിട്ടു പോലും ഇത്ര മോശമായ നടപടി ഉണ്ടായെങ്കിൽ ഭാവിയിൽ എന്താവുംസ്ഥിതി? .നാലു മണിക്കൂർ നേരം സമ്മർദ്ദത്തിൻ്റെ മുൾമുനയിൽ നിർത്തിയ ശേഷം
രാത്രി 11 മണിയ്ക്കാണ്,കന്യാസ്ത്രീകൾ വിട്ടയയ്ക്കപ്പെട്ടത്.18 വർഷം മുമ്പ് മാമോദീസസ്വീകരിച്ചവരാണെന്ന സർട്ടിഫിക്കറ്റ് കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ആരോപണംഅടിസ്ഥാന രഹിതമെന്ന്
 
റെയിൽവേ പോലിസ് ഡി എസ് പി നയിം ഖാൻ മൻസൂരി വ്യക്തമാക്കിയത്.സ്വാതന്ത്ര്യങ്ങളെ അപ്പാടെ എടുത്തുകളയുന്ന നീക്കം. രസകരമായി തോന്നിയത് കെസിബിസിയുടെയും മറ്റും പ്രതിഷേധ സ്വരങ്ങൾ ഉയർന്നപ്പോഴാണ്.ഒരു ബിഷപ്പിനാൽ ക്രൂരമായി ശാരീരിക മാനസ്സിക പീഢനങ്ങളേറ്റ കന്യാസ്ത്രീകേരളത്തിലുണ്ട്. അവർക്കൊപ്പം നിലകൊണ്ട 5 കന്യാസ്ത്രീകളും. രണ്ടു മൂന്നുവർഷമായി അവർ നേരിടുന്ന അപമാനങ്ങളും ഒറ്റപ്പെടലുകളും കണ്ടിട്ട്ചെറുവിരലനക്കാത്ത കേരളത്തിലെ പുരോഹിത വൃന്ദം. ആരോപിതനായ ബിഷപ്പിനെപിന്തുണച്ചു കൊണ്ടിരിക്കുന്നവർ, യു പിയിലെ  കന്യാസത്രീകളുടെ കാര്യത്തിൽ ഭയങ്കര ശുഷ്കാന്തി കാണിച്ചു കൂട്ടുകയാണ്. വിരോധാഭാസം തന്നെ. ഇവിടെ നീതി നടപ്പാക്കണമെന്ന് ഉളിപ്പില്ലാതെ പറയാൻ ഇവർക്കെങ്ങനെ കഴിയുന്നു?

മതം എന്തിന് മാറണം?

ഇഷ്ട വിശ്വാസം സ്വീകരിക്കാൻ മതം മാറേണ്ട കാര്യമുണ്ടോ ?ഇല്ല. മതം മാറുമ്പോഴുള്ള ചടങ്ങുകളിൽ ദൈവത്തിന് പങ്കില്ലെന്നതാണ് സത്യം.
സഭകളുടെ ശക്തി പ്രകടമാക്കണമെങ്കിൽ അംഗസംഖ്യ പെരുകണം. ഇതര വിഭാഗത്തിൽനിന്നെത്തുന്നവരെ മാമോദീസ നൽകി പേരു മാറ്റി സഭയിൽ പുതുക്രിസ്ത്യാനികളാക്കി മാറ്റുന്നു. അത് പരസ്യമായ രഹസ്യമാണ്. പണ്ട്
പട്ടിണിക്കാലത്ത് പാൽപ്പൊടിയ്ക്കും കമ്പിളിക്കും വേണ്ടി മതംമാറിയവരുണ്ട്. അവരുടെയൊക്കെ കൊച്ചു മക്കൾ പിൽക്കാലത്ത് സമ്പന്നരായപ്പോൾപുതു ക്രിസ്ത്യാനികളല്ല, മതിലേൽ കുരുത്ത നസ്രാണികളായി സ്വയം അവരോധിച്ചു
കഴിഞ്ഞു. അല്ലെങ്കിൽത്തന്നെ ഹിന്ദു രാജ്യമായ ഭാരതത്തിലുള്ള എല്ലാവർക്കുംഹൈന്ദവ പാരമ്പര്യമാണുള്ളതെന്ന സത്യം ആർക്കാണ് അറിയാത്തത്.
പക്ഷേ,ഇവിടെയിപ്പോൾ ക്രിസ്ത്യാനി ചെക്കനെ പ്രണയിച്ചു പോയ  ഹിന്ദു പെൺകുട്ടിക്ക് വീട്ടുകാരുടെ അംഗീകാരത്തോടെപള്ളിയിൽ വച്ച് വിവാഹം കഴിക്കണോ, പാർവ്വതി അൽഫോൻസയാകണം. സരസ്വതി മറിയആകണം !. അവർക്കുണ്ടാകുന്ന മക്കൾക്കും മാമോദീസ നൽകി സഭയുടെ സ്വത്താകണം.
വഴിയെ പോകുന്ന സകലത്തിനും  ഗീർവാണമടിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ മക്കൾ വിവാഹം കഴിച്ചതും ഇങ്ങനെ തന്നെയായിരുന്നു.

ഇന്നിപ്പോൾ ലവ് ജിഹാദിനെപ്പറ്റി പരാമർശം ഉണ്ടാകുമ്പോൾ അത്തരക്കാർ  മൗനംപാലിക്കുന്നതും അതിനാലാണ് ഇതിനൊക്കെ തടയിടുകയാണ് അടുത്ത ലക്ഷ്യം.
മതപരിവർത്തനം തടയാൻ നിയമനിർമ്മാണത്തിനാവും. മറ്റുള്ളവരുടെസ്വാർത്ഥതയ്ക്കു വേണ്ടിയും ഗൂഢലക്ഷ്യങ്ങൾക്കു വേണ്ടിയും മതപരിവർത്തനം
പാടില്ല. അത് അവസാനിപ്പിക്കണം. മറ്റൊരാളുടെ ഭാര്യയോ ഭർത്താവോ ആകാൻ തൻ്റെവിശ്വാസത്തെ തള്ളിക്കളയേണ്ടി വരുന്നത് വലിയ ഗതികേടാണ്.
പക്ഷേ,മനപരിവർത്തനത്തിന് തടയിടാൻ ആർക്കും കഴിയില്ല. അതാണ് വേണ്ടതും.വിദേശമിഷണറിമാരുടെ കാലത്ത് മതപരിവർത്തനം ചെയ്ത ദളിത് ക്രിസ്ത്യാനികളുടെഅവസ്ഥയിപ്പോൾ എന്തായി. ചേന്നൻ മത്തായി ആയി, മാമോദീസ വെള്ളം വീണ് ശരീരംകുതിർന്നത് മിച്ചം. അവന് എവിടെയും സ്ഥാനമില്ല, ഇളവുകളില്ല,സംവരണമില്ല.പള്ളിയിലും അവഗണിക്കപ്പെട്ടവൻ. കമ്മറ്റിയിൽ സ്ഥാനമില്ലാത്തവൻ. മിഷണറിമാർസ്ഥാപിച്ച വിദ്യാലയങ്ങളിൽ പിൽക്കാലത്ത് എത്ര ദളിത് ക്രിസ്ത്യാനിക്ക് ജോലി നൽകി. അവന് ഉയർന്ന വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒരു കാര്യവുമില്ല. സഭയുടെഅംഗസംഖ്യ കാണിക്കാൻ അവൻ വേണം. പക്ഷേ, സഭയില വില കുറഞ്ഞ അക്കം മാത്രമാണ് ദളിത് ക്രിസ്ത്യാനി. അവരുടെ കണ്ണീർ
കണ്ടില്ലെന്ന് നടിച്ചാണ്  സഭകളുടെ മേനിപറച്ചിൽ.ക്രിസ്ത്യൻ കുടുംബാംഗമായി ജനിച്ചു വളർന്ന് ക്രിസ്ത്യൻ പേരിൽഅറിയപ്പെടുന്ന എത്രയോ പേർ ഹിന്ദുമത വിശ്വാസികളായി ഇന്നാട്ടിൽ കഴിയുന്നു.
ഹിന്ദുവായി ജനിച്ചു വളർന്ന എത്രയോപേർ ക്രിസ്തുവിനെ സ്വീകരിച്ചുജീവിക്കുന്നുണ്ട്.  വിശ്വാസം  മനസ്സിലാണ്.അത് തുരന്നു നോക്കാനും
മാർക്കിടാനും മറ്റൊരാൾക്ക് കഴിയില്ല. അതിന് തടയിടാൻ ഒരു സർക്കാരിനുംകഴിയില്ല. ഈശ്വരനും മനുഷ്യനും തമ്മിലുള്ള ഗൂഢമായ ആത്മബന്ധമാണ് വിശ്വാസം.
വേഷം കൊണ്ടോ പ്രകടനം കൊണ്ടോ അതിനെ അളക്കാനുമാവില്ല.അതിനാൽത്തന്നെ ലാഭേച്ഛകൾ മുൻനിർത്തിയുള്ള മതപരിവർത്തനം തടഞ്ഞേ മതിയാകൂ.
2800 പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയായി എന്നു വിലപി ക്കുമ്പോൾ, മറ്റുമതങ്ങളിൽ നിന്ന് വിവാഹം കഴിക്കാൻ വന്ന എത്ര പേർക്ക്  മാമോദീസ നൽകി
ക്രിസ്ത്യാനികളാക്കി എന്നതിൻ്റെ എണ്ണം കൂടി വെളിപ്പെടുത്താനുള്ള ബാധ്യതകൂടി സഭകൾക്കുണ്ട്.



ഭാരതം ഭ്രാന്താലയമാകുമ്പോൾ.....(ഉയരുന്ന ശബ്ദം - 33: ജോളി അടിമത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക