Image

സുല്‍ത്താന്‍ ബത്തേരിയും ഗോത്ര വോട്ടുകളും (ശീതള്‍)

Published on 01 April, 2021
സുല്‍ത്താന്‍ ബത്തേരിയും ഗോത്ര വോട്ടുകളും (ശീതള്‍)
കേരള നിയമസഭയിലെ ഷെഡ്യുൾഡ് ട്രൈബ്  കൾക്ക്   റിസര്‍വ് ചെയ്ത രണ്ട് സീറ്റുകളില്‍ ഒന്നാണ് സുല്‍ത്താന്‍ ബത്തേരി. ധാരാളം    ആദിവാസികളാണ്. നിയോജകമണ്ഡലത്തെ ബാധിക്കുന്ന മിക്ക പ്രശ്‌നങ്ങളും മനുഷ്യ -മൃഗ സംഘര്‍ഷം മുതല്‍ കാര്‍ഷിക ദുരിതം, ഗോത്രവര്‍ഗ്ഗ ഭൂമി പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് . വയനാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന സുല്‍ത്താന്‍ ബത്തേരി  ഒരു പരമ്പരാഗത യുഡിഎഫ് ശക്തികേന്ദ്രമാണ്, 1977 മുതല്‍ എല്‍ഡിഎഫിന് രണ്ട് തവണ മാത്രമേ വിജയിക്കാനായുള്ളൂ.

നിലവിലെ കോണ്‍ഗ്രസ് എംഎല്‍എ ഐ സി ബാലകൃഷ്ണൻ  2011, 2016 വര്‍ഷങ്ങളിൽ  7,000 ത്തിലധികം വോട്ടിന്റെ വ്യത്യാസത്തില്‍ വിജയം നേടിയിരുന്നു.  അദ്ദേഹം വീണ്ടും യൂ ഡി എഫ് സ്ഥാനാര്‍ത്ഥിയായി അങ്കം കുറിക്കുന്നു, എന്നിരുന്നാലും, എല്‍ഡിഎഫ് നിയോജകമണ്ഡലത്തിന്റെ ചില കേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്തുന്നു. എല്‍ ഡി എഫ് 2015 മുതല്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയെ ഭരിക്കുന്നു. എം  എസ് വിശ്വനാഥന്‍ ആണ് ഇത്തവണ   എൽഡി.എഫ് സ്ഥാനാർഥി 

എന്‍ഡിഎ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗോത്ര നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ സി കെ ജാനു മത്സരരംഗത്ത് വന്ന  ശേഷം  മത്സരം കടുത്തു.

വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം. അംബലവയല്‍, മീനങ്ങാടി , മുള്ളന്‍കോല്ലി , നെന്‍മെനി, നൂല്‍പുഴ, പൂതാടി , പുല്‍പള്ളി , സുല്‍ത്താന്‍ബത്തേരി പഞ്ചായത്തുകള്‍   ഉള്‍പ്പെടുന്നത് .

കോണ്‍ഗ്രസ് വിട്ട് ഇടത്പക്ഷത്തിനൊപ്പം ചേര്‍ന്ന എം. എസ് വിശ്വനാഥന്‍ സുല്‍ത്താന്‍ ബത്തേരിയിലെ നാട്ടുവഴികളിലൂടെ സഞ്ചരിച്ച് വോട്ടര്‍മാരെ നേരില്‍ കാണുന്നു. പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെനന്നായിരുന്നു അവരില്‍ നിന്നുയര്‍ന്ന പ്രധാന ആവശ്യം.  എം.എസ്.വിയെ ഇടത് പക്ഷം ഏല്‍പ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണ്.  മണ്ഡലം ചുവപ്പിക്കുകയാണ് ഈ പഴയ കോണ്‍ഗ്രസ് നേതാവിന്റെ വെല്ലുവിളി. 

ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതൽ വോട്ട്  ഈ തിരെഞ്ഞെടുപ്പില്‍ നേടുമെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക് വിശ്വാസം ഉണ്ട്. രണ്ടു പ്രകൃതി ദുരന്തവും, ഒരു കോവിഡ് കാലവും നിശ്ചയദാര്‍ഡ്യത്തോടെ നേരിട്ട പിണറായി സര്‍ക്കാരില്‍ ജനം തൃപ്തരാണെന്നുള്ളതാണ് അവരുടെ വിജയ വിശ്വാസം. ഒരാള്‍ പോലും വായനാടില്‍  പട്ടിണി കിടന്നിട്ടില്ല എന്നതും ഏറെ പ്രതീക്ഷ  നല്‍കുന്നതാണ്.

മൂന്നാം അങ്കത്തിനിറങ്ങിയ  ഐ  സി  ബാലകൃഷ്ണന്‍ ഇത്തവണയും താന്‍ തന്നെ ആയിരിക്കും എം എല്‍ എ  എന്ന ആത്മവിശ്വാസത്തിൽ തന്നെ.  ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലലകളില്‍ ഒന്നായ വാകേരിയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നു അദ്ദേഹം ജനങ്ങള്‍ക് ഉറപ്പ് നല്‍കി. അദ്ദേഹത്തിന്റെ മുന്‍ വര്‍ഷത്തെ പ്രവർത്തനം  ജനങ്ങള്‍ ഏറ്റെടുത്തു എന്നുള്ളതും, ജനമനസിലേ സ്വികാര്യതയും ഇനിയും മുന്നോട് പോകാന്‍ സഹായിക്കുമെന്ന് യൂ ഡി എഫ് വ്യര്‍ത്ഥങ്ങള്‍ കരുതുന്നു.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുള്ള പോരാളിയെന്ന നിലയില്‍ എന്‍ഡിഎയുടെ പ്രചരണം  ജാനുവിന്റെ പ്രതിച്ഛായ കേന്ദ്രീകരിച്ചാണ്. ഒരു ദശകത്തില്‍ ഏറെയായി ഭൂമിയുടെ അവകാശികള്‍ക്കായി നിരവധി ആദിവാസി പോരാട്ടങ്ങള്‍ക് നേര്‍തൃത്വം നല്‍കിയ ജാനു കേരളത്തിലെ ഗോത്രവര്‍ഗ ആക്ടിവിസത്തിന്റെ പ്രധാനപ്പെട്ട മുഖമാണ്. 

പക്ഷേ അവർ ബിജെപിയുടെ ഭാഗമായതോടെ ആദിവാസികള്‍ക്കിടയില്‍ ജാനുവിന്റെ പിന്തുണ ക്ഷയിച്ചു. സ്വന്തം ആദിവാസി ഗോത്ര മഹാസഭയിലെ നിരവധി അംഗങ്ങള്‍ അവരുടെ എതിര്‍പ് അറിയിക്കുകയും ചെയ്തിരുന്നു.

മുന്‍ തിരഞ്ഞെടുപ്പും ഫലങ്ങളും

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍സിയുടെ ഐസി ബാലകൃഷ്ണന്‍ ഈ സീറ്റില്‍ നിന്ന് 11,198 വോട്ടുകള്‍ക്ക് സിപിഎമ്മിന്റെ രുഗ്മിണി  സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി.

2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐന്‍സിയില്‍  ഐ.സി. ബാലകൃഷ്ണന്‍ 7.583 വോട്ടിന്  സി.പി.എമ്മിന്റെ ഇഎ .ശങ്കരനെ  പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക