Image

വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യാമെങ്കിലും മാസ്ക് ധരിക്കണമെന്ന് സിഡിസി

Published on 02 April, 2021
വാക്സിൻ   എടുത്തവർക്ക് യാത്ര ചെയ്യാമെങ്കിലും മാസ്ക് ധരിക്കണമെന്ന് സിഡിസി
പൂർണ്ണമായും കോവിഡ്  പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച അമേരിക്കക്കാർക്ക് ആഭ്യന്തര യാത്രകളും വിദേശ യാത്രകളും  നടത്താമെങ്കിലും മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഫെഡറൽ ഹെൽത്ത് അധികൃതർ.  നേരിയ  അപകടസാധ്യത നിലനിൽക്കുന്നതുകൊണ്ടാണ് മുൻകരുതൽ നിർദ്ദേശം.

വാക്സിൻ സ്വീകരിച്ചവർ  യുഎസിനുള്ളിൽ യാത്ര ചെയ്യുന്നതിന് മുമ്പോ ശേഷമോ ക്വാറന്റൈനിൽ കഴിയുകയോ  കോവിഡ് പരിശോധന നടത്തുകയോ ചെയ്യേണ്ടതില്ല..

വാക്സിൻ എടുത്തവർ  മറ്റു രാജ്യങ്ങളിൽ പോകുന്നതിന് കോവിഡ് പരിശോധന ആവശ്യമില്ല. എന്നാൽ, ആ രാജ്യം ആവശ്യപ്പെട്ടാൽ ടെസ്റ്റ് നടത്തണം. യുഎസിലേക്ക് മടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തണമെന്നും  സിഡിസി ഡയറക്ടർ ഡോ.റോഷൽ വലൻസ്കി വ്യക്തമാക്കി.

അന്താരാഷ്‌ട്ര  യാത്രക്ക് വിമാനത്തിൽ  പ്രവേശനം ലഭിക്കണമെങ്കിൽ, പൂർണമായി വാക്സിനേഷാൻ നടത്തിയാൽ കൂടി കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന രേഖ ഉണ്ടായിരിക്കണം.

മറ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ   മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റിന് വിധേയരാകണം.

യാത്ര ചെയ്യാൻ ഇപ്പോൾ നല്ല സമയമല്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. രോഗവർദ്ധനവ് കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

തെളിഞ്ഞ കാലാവസ്ഥയും, വർദ്ധിച്ച തോതിൽ  സാമ്പത്തിക രംഗം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതുകൊണ്ടും, കൂടുതൽ ആളുകൾ  വീടുകളിൽ നിന്ന് പുറത്തിറങ്ങുകയാണ്. അതിനാൽ തന്നെ  ഓരോ ന്യൂയോർക്കർക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പരമപ്രധാനമാണ്. കോവിഡിനെതിരായ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല. അർഹത നേടിയ  ന്യൂയോർക്കുകാരോട് കഴിയുന്നത്ര വേഗം വാക്സിനേഷൻ എടുക്കുന്നതിന് അപ്പോയ്ന്റ്മെന്റ്  നടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു, ഒപ്പം അണുബാധയുടെ തോത് കുറയ്ക്കാൻ സഹായകമാകുന്ന സുരക്ഷാ മുൻകരുതലുകൾ തുടരുകയും വേണം. നമ്മൾ ഇഷ്ടപ്പെടുന്ന സാധാരണഞ്ഞീവിതത്തിലേക്ക് മടങ്ങിവരുന്നതിനായി ഇത് എല്ലാവരും അവരവരുടെ ഉത്തരവാദിത്വമായി കരുതണം.
 
* ആശുപത്രിയിൽ പ്രവേശിതരായ കോവിഡ് രോഗികളുടെ എണ്ണം  4,604 ആയി കുറഞ്ഞു.  239,652 ടെസ്റ്റുകളിൽ 8,888 പേരുടെ ഫലം പോസിറ്റീവായി.പോസിറ്റിവിറ്റി നിരക്ക്: 3.71 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി  നിരക്ക് 3.58 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 894 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 56. 
 
*  ന്യൂയോർക്കിലെ 31 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വീതമെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 233,754 ഡോസുകൾ വിതരണം ചെയ്തു .
 
*  ഇന്നുവരെ, ന്യൂയോർക്ക് 45 മില്യൺ കോവിഡ്  പരിശോധനകൾ നടത്തി. നിങ്ങളുടെ ആരോഗ്യവും ചുറ്റുമുള്ളവരുടെ ആരോഗ്യവും സുരക്ഷിതമാണെന്ന്  ഉറപ്പുവരുത്തുന്നതിനുള്ള മികച്ച മാർഗമാണ്  പതിവായി പരിശോധന നടത്തുന്നത്.  ലക്ഷണങ്ങൾ തോന്നിയാലോ  വൈറസ് ബാധിച്ചിരിക്കാമെന്ന് വിശ്വസിക്കുന്നെങ്കിലോ , പരിശോധിക്കുക. ഇതിനായി നിങ്ങളുടെ സമീപമുള്ള ഒരു പരിശോധന സൈറ്റ് കണ്ടെത്തുക.  സൗജന്യ അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് നിങ്ങൾക്ക് 1-888-364-3065 എന്ന നമ്പറിൽ വിളിക്കാം.
 
* മറ്റൊരു യുഎസ് സ്റ്റേറ്റിൽ നിന്നോ യുഎസ് ടെറിട്ടറിയിൽ നിന്നോ ന്യൂയോർക്കിൽ പ്രവേശിച്ചതിന് ശേഷം ആഭ്യന്തര യാത്രക്കാർ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. ആവശ്യമില്ലെങ്കിലും, അധിക മുൻകരുതൽ എന്ന നിലയ്ക്ക്  ആഭ്യന്തര യാത്രയ്ക്ക് ശേഷമുള്ള ക്വാറന്റൈൻ, ന്യൂയോർക്ക്  ആരോഗ്യ വകുപ്പ് ഇപ്പോഴും ശുപാർശ ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ പ്രാബല്യത്തിൽ ഉണ്ട്. എല്ലാ യാത്രക്കാരും ട്രാവലർ ഹെൽത്ത് ഫോം പൂരിപ്പിക്കുന്നത് തുടരണം. വ്യാപനം തടയുന്നതിന് വ്യക്തികൾ എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നത് തുടരണം - മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒത്തുചേരലുകൾ ഒഴിവാക്കുക.
Join WhatsApp News
Smart maga!!!!! 2021-04-02 19:47:27
MAGA Rioter Arrested After Bragging On Facebook: ‘We Took This ...-cking Building And Pushed Back The Cops’.A Michigan man was arrested after using Facebook to show off photos and videos of himself inside the U.S. Capitol, which gave law enforcement officials enough evidence to arrest him last week. Southgate resident Anthony Williams, who was charged with obstruction of official proceedings, entering a restricted building and disorderly conduct, is the sixth Michigan man arrested for their alleged involvement in the Jan. 6 riot, Michigan Live reports. Federal court records show that Williams discussed plans to “storm the swamp” on Facebook weeks before he traveled to Washington, D.C., and later said it was the “proudest day of my life lol.” He posted several times about his intent to travel to Washington, D.C. in the months after the November presidential election. Another smart maga, we have several malayalee trumpers like him They think they are smart and writes like a 3rd grader & good at name calling too
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക