കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുമാരി അരിത ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ല, കായംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചാരണം ആവേശകരമായി.വരുന്ന 5 വര്‍ഷം പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റ് യുഡിഫിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്നതിനും വേണ്ടി ഏപ്രില്‍ മാസം 6 ആം തീയതി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഫ് സാരഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് വാഹന പ്രചാരണം സംഘടിപ്പിച്ചത്.
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ, കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ജോണ്സന് എബ്രഹാം ഉത്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. യു മുഹമ്മദ്,യുഡിഫ് കായംകുളം കണ്‍വീനര്‍ എ. ഇര്‍ഷാദ്,ബ്ലോക്ക് പ്രസിഡന്റുമാര്‍ അഡ്വ.എ ജെ ഷാജഹാന്,കെ രാജേന്ദ്രന്,നഗരസഭാ പ്രതിപക്ഷ നേതാവ് സി എസ് ബാഷ തുടങ്ങി കോണ്‍ഗ്രസ്, യുഡിഫ് നേതാക്കളും യോഗത്തില്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ വച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ, കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച തിരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള തുക സ്ഥാനാര്‍ത്ഥിക്ക് കൈമാറി.
ഒഐസിസി മുന്‍ ജനറല്‍ സെക്രട്ടറി പ്രേംസണ്‍ കായംകുളം,മുന്‍ വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജ് കുട്ടി, ഒഐസിസി ആലപ്പുഴ ജില്ലാ മുന്‍ പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.