-->

EMALAYALEE SPECIAL

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

Published

on

ഫിലാഡല്‍ഫിയ: സ്വര്‍ണ്ണ ഇറക്കുമതി കഴിഞ്ഞ നാലുമാസങ്ങളില്‍ പകുതി ആയി കുറയുകയും ആഭരണ വില്പന ഇന്‍ഡ്യന്‍ വിപണിയില്‍ പില്‍കാല പ്രവചനത്തിനു വിപരീതമായി 25 ശതമാനം വിലക്കയറ്റത്തെത്തുടര്‍ന്നു താഴുകയും ചെയ്തു. സ്വര്‍ണ്ണ ഇറക്കുമതിയില്‍ ചൈനയ്ക്കുശേഷം രണ്ടാം പദവിയില്‍ പരിലസിയ്ക്കുന്ന ഇന്‍ഡ്യന്‍ ജനത ഇപ്പോള്‍ വിലയുടെ സ്ഥിരതയെ സംബന്ധിച്ച് ശക്തമായി സംശയിക്കുന്നു. ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധനവില്‍ പ്രതിഷേധിച്ചുള്ള സ്വര്‍ണ്ണ വ്യാപാരികളുടെ സമരത്തെ ത്തുടര്‍ന്ന് ഏപ്രില്‍ മാസത്തെ ഇറക്കുമതി 67.3 ശതമാനം, ഏകദേശം 19.6 ടണ്ണായി കുറഞ്ഞുപോയതായി ഗോള്‍ഡ് & സില്‍വര്‍ റിഫൈനര്‍ എം. എം. റ്റി. സി. പാംമ്പ് റിപ്പോര്‍ട്ടു ചെയ്തു.
    
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ വിലവര്‍ദ്ധനയെ തുടര്‍ന്നും വര്‍ദ്ധന നിലനില്‍ക്കുമെന്നുള്ള പ്രതീക്ഷക്കുറവുമൂലവും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരി വില്‍ക്കുവാന്‍ തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി കുറയ്ക്കുവാനും വിദേശനാണ്യം ശേഖരിയ്ക്കുവാനും നിശബ്ദമായി ജനങ്ങളെ സ്വര്‍ണ്ണാഭരണം വില്‍ക്കുവാന്‍ പ്രേരിപ്പിയ്ക്കുന്നു. 2015-ല്‍ 904.5 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്ത ഇന്‍ഡ്യ ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള ഓള്‍ ഇന്‍ഡ്യ ജെംസ് ജ്യൂവലറി ട്രേഡ് ഫെഡറേഷന്‍ കണക്കനുസരിച്ച് വെറും 200 ടണ്‍ മാത്രമാണ് വിദേശ വിപണിയില്‍നിന്നും വാങ്ങിയത്.
    
മലയാളികളുടെ സ്വര്‍ണ്ണാവേശം അനിയന്ത്രിതമാണ്. സകല ടി. വി. ചാനലുകളിലും സ്വര്‍ണ്ണക്കടകളുടെ പരസ്യം ആകര്‍ഷിതമായി അവതരിപ്പിക്കുന്നു. ഏത് വിവാഹചടങ്ങിനും വരനെ തിരയുന്ന അഭിനിവേശത്തോടെ സ്വര്‍ണ്ണക്കടകളുടെ പേരും അണിയുവാനുദ്ദേശിയ്ക്കുന്ന ആഭരണങ്ങളുടെ തൂക്കവും പകിട്ടും മാറ്റും വധു വീട്ടുകാര്‍ കണ്ടുപിടിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നു.
    
ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വ്യാപാര കേന്ദ്രമായ മുംബൈയിലെ സവേരി ബസാറിലെ സ്വര്‍ണ്ണ വ്യാപാരം വില വര്‍ദ്ധനവിനെ തുടര്‍ന്ന് വളരെ കുറഞ്ഞതായി ജൂവലേഴ്‌സ് അസ്സോസിയേഷന്‍ മെമ്പര്‍ കുമാര്‍ ജെയിന്‍ പറയുന്നു. ഇന്‍ഡ്യാക്കാരുടെ സ്വര്‍ണ്ണാഭരണത്തോടുള്ള കമ്പം കുറയുന്നതോടൊപ്പം അയല്‍ രാജ്യമായ ലോകത്തിലെ ഏറ്റവുമധികം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന ചൈനാക്കാരുടേയും സ്വര്‍ണ്ണാഭരണത്തോടുള്ള താത്പര്യം കുറയും. സ്വര്‍ണ്ണവില ശക്തമായി കുറയുവാനും സാദ്ധ്യതയുണ്ട്.
    
2013 ല്‍ സ്വര്‍ണ്ണവില പവന് 28059 രൂപാവരെ ഉയര്‍ന്നതിനുശേഷം 2015 ല്‍ 19561 രൂപയായി കുത്തനെ പതിച്ചു. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണ്ണവില 25600 രൂപയായി ഉയര്‍ന്നു. പിന്‍കാലങ്ങളില്‍ വ്യാപാര രംഗത്തു വില വ്യതിയാനം സാധാരണമായിരുന്നെങ്കിലും നവയുഗത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുവാനുള്ള പ്രവണതയില്‍ അപ്രതീക്ഷിതമായി മങ്ങല്‍ ഏറ്റതായി പലരും കാണുന്നു. 2013 നു ശേഷം സ്വര്‍ണ്ണവില വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ സൂക്ഷ്മത ആവശ്യമാണെന്നും മുന്‍കാലങ്ങളില്‍ വില അനുദിനം വര്‍ദ്ധിക്കുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നതായും മുംബൈ ബുള്ള്യന്‍ ഡീലേഴ്‌സ് ഡയറക്ടര്‍ മുഖേഷ് കൊത്താരി മുന്നറിയിപ്പ് തരുന്നു.
    
ടണ്‍കണക്കിനോ കിലോകണക്കിനോ സ്വര്‍ണ്ണം ശേഖരിച്ചു പൂഴ്ത്തി വെച്ചിരിക്കുന്ന കള്ളപ്പണക്കാര്‍ സമീപ ഭാവിയില്‍ തന്നെ വില്പനയ്ക്കു വേണ്ടി പുറത്തുവരുമെന്നു പല അനലിസ്റ്റുകളും പ്രവചിക്കുന്നു.Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

View More