Image

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

Published on 05 April, 2021
പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)
യഥാർഥത്തിൽ
പ്രണയത്തിന്റെയത്ര
വ്യാജ വികാരങ്ങളൊന്നും
ഭൂമിയിൽ വേറെയില്ല..
പ്രശാന്തമായ മുകൾപ്പരപ്പുള്ള
കൂലം കുത്തുന്ന അടിയൊഴുക്കുകളുള്ള
ജലാശയമാണ് പ്രണയം... 
വികാരങ്ങളാൽ ജ്വലിക്കുന്ന പ്രായത്തിൽ... 
സ്നേഹത്തിന്റെ കാണാക്കാഴ്ച്ചകളൊന്നും
അറിയാത്ത വേളയിൽ.
വരണാഭമായ ചില
കെട്ടുകാഴ്ച്ചകളുമായി
കാട്ടുതീപോലെ.. 
കൗശലത്തോടെ നമ്മിലേക്ക്‌ പടർന്നു കേറും.. പ്രണയം., 
ശുഭകരമെന്ന് തോന്നിപ്പിച്ച്
നമ്മുടെ ചിന്തകളെ
വികലമാക്കുന്ന,  മാസ്മരലോകം..
തിരിച്ചറിവുകളിലേക്ക് 
യാഥാർത്ഥ്യത്തിലേക്ക്, എത്തുമ്പോഴേക്കും
പ്രണയത്തിന്റെ ഉടമ്പടികൾ ഉപരോധങ്ങൾ 
പണ്ട് കണ്ടവയെല്ലാം
സുരഭിലമായ സ്വപ്നങ്ങൾ മാത്രമെന്ന് 
തിരിച്ചറിയുമ്പോഴേക്കും  
നമുക്കായ് കല്ലറകൾ ഒരുങ്ങിയിരിക്കും...
Join WhatsApp News
Sudhir Panikkaveetil 2021-04-06 00:51:10
നിങ്ങൾ എഴുതിയത് വളരെ ശരിയാണ് ശ്രീമതി സുജാത കെ പിള്ള. കൗമാരത്തിലും യൗവനത്തിലും പ്രണയം ആകർഷകമായ ഒരു കളിപ്പാട്ടമാണ്. കളിച്ചുതുടങ്ങുമ്പോൾ കാര്യം പ്രത്യക്ഷപ്പെടുന്നു. അപ്പോൾ നിസ്സഹായരായവർ പാടും. കിലോന ജാൻ കാർ തും തോ മേരാ ദിൽ തോട് ജാത്തി ഹോ... കളിപ്പാട്ടമെ അറിഞ്ഞുകൊണ്ട് നീ എന്റെ ഹൃദയം തകർത്തുകൊണ്ട് പോകുകയാണ്. തിരിച്ചറിവ് കാലത്ത് പ്രണയം തീവ്രമായി ഉണ്ടാകുന്നുമില്ല. അതുകൊണ്ട് പ്രണയിക്കണം ആ അനുഭൂതി ആസ്വദിക്കണം .. കുറച്ച് കാര്യഗൗരവത്തോടെ അല്ലെങ്കിൽ നിരാശനായി ഹംസേ മത്ത് pucho കൈസേ മന്ദിർ ടൂടാ സ്വപ്നോം ക (എന്നോട് ചോദിക്കരുത് എന്റെ സ്വപ്നങ്ങളുടെ മന്ദിരം എങ്ങനെ ഉടഞ്ഞുപോയെന്നു. നല്ല വിഷയം നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക