Image

സോളമന്‍ മാത്യു വിന്റെ ശവസംസ്‌കാരം ഞായറാഴ്ച 11നു; പൊതു ദര്ശനം വെള്ളിയാഴ്ച

ജോര്‍ജി വര്‍ഗീസ് Published on 06 April, 2021
സോളമന്‍ മാത്യു വിന്റെ ശവസംസ്‌കാരം ഞായറാഴ്ച 11നു; പൊതു ദര്ശനം വെള്ളിയാഴ്ച
സൗത്ത് ഫ്ളോറിഡ:  കേരള യാത്രക്കിടെ ഹൃദയ സ്തംഭനം മൂലം മരിച്ച സോളമന്‍ മാതുവിന്റെ ശവസംസ്‌കാരം ഏപ്രില്‍ 11-നു ഞായര്‍ 11 മണിക്ക് സൗത്ത് ഫ്ളോറിഡ പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയിലെ (109 SE Tenth Ave, Pompano Beach, FL  33060)  ശുശ്രുഷക്ക് ശേഷം ഡേവിയിലുള്ള ഫോറെസ്റ്റ ലോണ്‍ (Forest Lawn Memorial Gardens, 2401 Davie Rd, Davie, FL  33317) സെമിത്തേരിയില്‍ വച്ച് നടത്തുന്നതാണ്. ഏപ്രില്‍ 9-നു വെള്ളിയാഴ്ച 6.00 PM -9:30 PM വരെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയില്‍ വച്ചാണ് പൊതു ദര്ശനം. 

പന്തളം ചരുവില്‍ സോളമന്‍  വില്ലയില്‍ പരേതരായ  സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകനാണു സോളമന്‍  മാത്യു (54 വയസ്സ്).

ചന്ദനപ്പള്ളി പത്തിശ്ശേരില്‍  കുടുംബാംഗമായ ആനി  മാത്യു ആണ് ഭാര്യ.  ഹാന, റേച്ചല്‍, നിസ്സി എന്നിവര്‍ മക്കളാണ്. ഷെര്‍ലി ഫിലിപ്, ഷീലാ രാജന്‍കുട്ടി എന്നിവര്‍ സഹോദരികള്‍. 

സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുള്ള ആളുമായിരുന്നു സോളമന്‍. പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളി വാങ്ങുന്നതിലും പുനര്‍ നിര്‍മാണത്തിലും നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സഭാ സ്നേഹി കൂടിയാണ് പരേതന്‍.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ പന്തിയില്‍ നിന്നിരുന്ന സോളമന്റെ നിര്യാണം സഭക്കും സമൂഹത്തിനും ഒരു തീരാ നഷ്ടമാണ്.

സോളമന്‍ മാത്യു വിന്റെ ശവസംസ്‌കാരം ഞായറാഴ്ച 11നു; പൊതു ദര്ശനം വെള്ളിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക