Image

ബംഗ്‌ളാദേശ് മുസ്‌ളീം കുടുംബത്തിലെ ഇരട്ടകള്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ട നിലയില്‍

പി പി ചെറിയാന്‍ Published on 06 April, 2021
ബംഗ്‌ളാദേശ് മുസ്‌ളീം കുടുംബത്തിലെ ഇരട്ടകള്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ട നിലയില്‍
അലന്‍ (ടെക്‌സസ്) : ബംഗ്ലദേശില്‍ നിന്നും അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ അലന്‍ (ഡാളസ്) പട്ടണത്തില്‍ കുടിയേറിയ മുസ്ലിം കുടുംബത്തിലെ ആറുപേര്‍ വെടിയേറ്റു കൊല്ലപ്പെട്ട  നിലയില്‍ ഏപ്രില്‍ 6 തിങ്കളാഴ്ച രാവിലെ കണ്ടെത്തി. രണ്ടു ദിവസമായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു . പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത് .  ഇരട്ട സഹോദരങ്ങളായ ഫര്‍ബീന്‍ തൗഹീറു, ഫര്‍ഹാന്‍ തൗഹീറു (19), ഇവരുടെ ജേഷ്ഠ സഹോദരന്‍ തന്‍വിര്‍ തൗഹിറു (21) മാതാപിതാക്കളായ തൗഹിദുള്‍ ഇസ്ലാം (54) , ഐറിന്‍ ഇസ്ലാം (56) മുത്തശ്ശി അല്‍റ്റഷന്‍ നിസ്സ( 77) എന്നിവരാണു താമസിക്കുന്ന വീട്ടില്‍ വെടിയേറ്റു മരിച്ചത്.
 
ആത്മഹത്യ ചെയ്യുന്നതിന് തീരുമാനിച്ച ഫര്‍ഹാന്‍ തൗഹീദ് തന്‍വീര്‍ തൗഹീദ് എന്നിവരാണ് മറ്റു നാല് പേരെയും വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചത്  
സഹോദരന്മാരായ ഫര്‍ബീനും  തന്‍വീറും  വിഷാദ രോഗത്തിന് അടിമകളാണെന്നു അറിയുന്നു . രോഗം ഒരു വര്‍ഷത്തിനകം മാറിയില്ലെങ്കില്‍ വീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു . കൊലപാതകം എങ്ങനെ നടത്തുമെന്നും ഫര്‍ഹാന്‍ തന്റെ ദീര്‍ഘമായ കത്തില്‍ സൂചിപ്പിച്ചിരുന്നു .
 
ഫര്‍ഹാന്‍
 
 '' ഞങ്ങള്‍ രണ്ടു തോക്കു വാങ്ങും. ഞാന്‍ തോക്ക് ഉപയോഗിച്ച് ഇരട്ടസഹോദരിയെയും മുത്തശിയേയും വെടിവയ്ക്കും ജേഷ്ഠ സഹോദരന്‍ തന്‍വീര്‍ മാതാപിതാക്കളെയും  വെടിവയ്ക്കും. പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ചു മരിക്കും.'' 
മുന്‍ റസ്റ്റോറന്റ് മാനേജരായിരുന്നു പിതാവ് ,മാതാവിന് ജോലിയില്ലായിരുന്നു. മുത്തശ്ശി ഇവരെ സന്ദര്‍ശ്ശിക്കുന്നതിന്  വീട്ടില്‍ എത്തിയതായിരുന്നു . ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് പഠനം തുടരാനിരിക്കുകയായിരുന്നു സഹോദരി  ജ്യേഷ്ഠന്‍ വിദ്യാര്‍ത്ഥിയായിരുന്നു ഇരട്ട സഹോദരന്‍ കോളേജ് പഠനം ഇടയ്ക്ക്  വച്ച് അവസാനിപ്പിച്ചിരുന്നു 
 ഇവരുടെ മരണത്തില്‍ ടെക്‌സസ് ബംഗ്ലദേശ് അസോസിയേഷന്‍ നടുക്കം പ്രകടിപ്പിച്ചു.
 
ബംഗ്‌ളാദേശ് മുസ്‌ളീം കുടുംബത്തിലെ ഇരട്ടകള്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ട നിലയില്‍
ബംഗ്‌ളാദേശ് മുസ്‌ളീം കുടുംബത്തിലെ ഇരട്ടകള്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ട നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക