Image

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിക്കപ്പെട്ട നിലയില്‍

Published on 07 April, 2021
ഇഎംസിസി  ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാര്‍ ആക്രമിക്കപ്പെട്ട നിലയില്‍

കൊല്ലം : സ്വതന്ത്ര സ്ഥാനാര്‍ഥിയും ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വിവാദ കമ്ബനിയായ ഇഎംസിസിയുടെ ഡയറക്ടറുമായ ഷിജു വര്‍ഗീസ് സഞ്ചരിച്ച കാറിനു നേരെ പെട്രോള്‍ ബോംബേറ്.

കുണ്ടറ മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റി ഒ‍ാഫിസുകളിലേക്കു പോകവേ ഇന്നലെ പുലര്‍ച്ചെ 5.30ന് കുരീപ്പള്ളിക്കും മോതീന്‍മുക്കിനും ഇടയിലായിരുന്നു സംഭവം. കാറിന്റെ പിന്‍ഭാഗത്തു കേടുപറ്റി. കുപ്പി പൊട്ടിത്തെറിക്കാത്തതിനാല്‍ അപകടം ഒഴിവായി.

പെട്രോള്‍ നിറച്ച കുപ്പി കാറിനു നേരെ എറിഞ്ഞുവെന്നാണു ഷിജുവിന്റെ മൊഴി. അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു ഷിജു കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

അതേസമയം, കാറില്‍ മണ്ണെണ്ണയുമായി ഷിജു വന്നത് പൊലീസ് സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയെന്നും ഷിജു പൊലീസ് കസ്റ്റഡിയിലാണെന്നും കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വാഹനം കത്തിച്ച്‌ ആത്മഹത്യാശ്രമം നടത്തിയതാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ആരോപിച്ചു.

എന്നാല്‍, തന്റെ ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമം ഇനിയെങ്കിലും മേഴ്സിക്കുട്ടിയമ്മ അവസാനിപ്പിക്കണമെന്നു ഷിജു വര്‍ഗീസ് പറഞ്ഞു.

മേഴ്സിക്കുട്ടിയമ്മയുടേത് ഗുരുതര ചട്ടലംഘനമാണെന്നു യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥ് പ്രതികരിച്ചു. അന്വേഷണം ആരംഭിച്ചെന്നും ഷിജു കസ്റ്റഡിയിലില്ലെന്നും പൊലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക