Image

യു.ഡി.എഫിന് ഇനി വേണ്ടത് ഒരു  ട്രാൻസിഷൻ സമിതി  (ഷെമീർ, ഹൂസ്റ്റൺ)

Published on 07 April, 2021
യു.ഡി.എഫിന് ഇനി വേണ്ടത് ഒരു  ട്രാൻസിഷൻ സമിതി  (ഷെമീർ, ഹൂസ്റ്റൺ)

15-ാംനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ, ഇനി കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മുന്നണി എന്ത് ചെയ്യണം?
അധികാരം ലഭിക്കുകയാണെങ്കിൽ  സർക്കാർ രൂപീകരിക്കണം. 
അത്തരം കാര്യത്തിന് ആദ്യമേ തിരഞ്ഞെടുപ്പിന് മുമ്പേ ചെയ്യേണ്ട കാര്യം ഒരു പ്രൊഫഷണൽ ട്രാൻസിഷൻ സമിതി രൂപീകരിക്കുകയായിരുന്നു. സമയം വൈകിയിട്ടില്ല, ഇനിയും അത്തരം സമിതി രൂപീകരിക്കാൻ സാധിക്കും.
ഇത്തരം സമിതി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഭൂരിപക്ഷം ലഭിച്ചതിന് ശേഷം ഒത്തൊരുമിച്ച് പ്രവർത്തിക്കണം.
മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുള്ള നേതാവ് ഇത്തരം സമിതി അനൗദ്യോഗികമായി രൂപീകരിച്ച്, മന്ത്രിസഭ അധികാരമേറ്റാലുടൻ ഔദ്യോഗികമാക്കി മാറ്റണം.  പാർട്ടിയിലെയും, സ്വകാര്യ-  പ്രൊഫഷണൽ വിഭാഗത്തിലേയും വിദഗ്‌ധൻമാരെ കണ്ടെത്തി മന്ത്രിമാരെ സഹായിക്കുന്ന നയ രൂപീകരണം മുതൽ പ്രൊജക്റ്റ്  implementation ഉറപ്പ് വരുത്തുന്നവരാകരണം രം സമിതി അംഗങ്ങൾ.
ഇത്തരത്തിലുള്ള സമിതി അംഗങ്ങളെ കണ്ടെത്താൻ കേരളത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാവുകയില്ല.
ഇതൊരു അധിക ചിലവല്ല. ധൂർത്തുമല്ല. 
എല്ലാ കാര്യത്തിലും സർക്കാർ ജീവനക്കാരെ ഇവർ സഹായിക്കും. എല്ലാവർക്കും എല്ലാ വിഷയത്തിലും വൈദഗ്ദ്ധ്യം ഉണ്ടാവുകയില്ലല്ലോ, അത്തരം (knowledge- know how gap) ആണ് സമിതി അംഗങ്ങൾ സർക്കാരിലെ മന്ത്രിമാരെ സഹായിക്കുന്നത്. 
ഇത്തരം വിദഗ്ധ  അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോൾ, സംസ്ഥാന ഖജനാവിന് കോടി കണക്കിന് രൂപ ശരിയായി ഉപയോഗിക്കാൻ പറ്റും. പദ്ധതി ആസൂത്രണത്തിൽ സമിതി അംഗങ്ങളുടെയും സർക്കാർ ജീവനക്കാരുടെയും പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം പദ്ധതികൾക്ക് പുറമേ നിന്നുള്ള  കണ്സൾടിംഗ് സഹായം തേടേണ്ടതുള്ളൂ. 
ഇത്തരം സമിതി അംഗങ്ങളിൽ  മോണിറ്ററിംഗ് ഇവാലൂഷന് പ്രത്യേക ട്രെയിംനിംഗ്ഗ് ലഭിച്ച വിദഗ്ദൻമാരുടെ ഉപസമിതി രൂപികരിച്ചു ലാസ്റ്റ് മൈൽ ഡെലിവറി ഉറപ്പു വരുത്തണം. കേരളം പോലെയുള്ള സംസ്ഥാനത്ത് അവശതയനുഭവിക്കുന്ന ഒരുപാട് ഉപഭോക്താക്കളുണ്ട്. അവർക്ക് സർക്കാർ പദ്ധതികൾ തടസ്സം കൂടാതെ എത്തി എന്ന് ഉറപ്പ് വരുത്തണം.
ഓരോ ജില്ലയിലും ജില്ലാ ആസൂത്രണ സമിതി മീറ്റിംഗുകളിൽ ഓരോ പ്രദേശത്തും നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഇത്തരം സമിതി അംഗങ്ങൾ പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻമാരെ സഹായിക്കണം. 
സമിതി അംഗങ്ങളുടെ ഡിജിറ്റൽ- evidence based practice കഴിവുകൾ പരമാവധി വേഗത്തിൽ നടപ്പിലാക്കാൻ കഴിയും.
ഉദാഹരണത്തിന് കേന്ദ്ര സർക്കാർ ഇന്ത്യയുടെ മാപ്പുകൾ ഉപയോഗിക്കാൻ സ്റ്റാർട്ട്അപ്പുകൾക്ക് അവസരം നൽകിയിട്ടുണ്ട്. അത്തരം മാപ്പുകൾ ഉപയോഗിച്ച് നിർമ്മാണ ഡിസൈൻ, പദ്ധതിക്ക് വരുന്ന തുക ശാസ്ത്രീയമായി എസ്റ്റിമേറ്റ് ചെയ്യാൻ സാധിക്കും, സർക്കാർ ഇ ടെണ്ടറിംഗ് ഫാസ്റ്റ് ട്രാക്കാക്കി പദ്ധതികൾ ജനങ്ങളുടെ അടുത്ത് വേഗത്തിൽ എത്തിക്കാൻ സാധിക്കും. ഗവേണിംഗിൽ വലിയ മാറ്റം വരുത്താൻ ഇത്തരം കാര്യങ്ങൾക്ക് സാധിക്കും. നിയുക്ത മുഖ്യമന്ത്രിക്കാർക്ക് ഇതു പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.

ഷെമീർ, ഹൂസ്റ്റൺ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക