-->

news-updates

കമല ഹാരിസ് ബ്ലെയർ ഹൗസ് ഒഴിയുന്നു; ഇനി ഔദ്യോഗിക വസതിയിലേക്ക്  

Published

on

വൈസ് പ്രസിഡന്റായി അധികാരം ഏറ്റതോടെ  വൈറ്റ് ഹൗസിന് സമീപം ബ്ലെയർ ഹൗസിലേക്ക് കമല ഹാരിസ് സകുടുംബം താമസം മാറ്റിയിരുന്നു. 

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിളാണ് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക വസതി. അവിടെ നവീകരണം നടക്കുന്നതിനാൽ താൽക്കാലികമായാണ് ബ്ലെയർ ഹൗസിൽ താമസിച്ചത്. ചൊവ്വാഴ്ച അവർ അങ്ങോട്ട് താമസം മാറ്റും.

ഒബ്സർവേറ്ററി സർക്കിളിന്റെ താക്കോൽ  ഇതാദ്യമായി 56 കാരിയായ കമല ഹാരിസിലൂടെ സ്ത്രീയുടെ കരങ്ങളിൽ എത്തുകയാണ്. ആദ്യ ഇന്ത്യൻ, വെളുത്തവർഗ്ഗക്കാരിയല്ലാത്ത ആദ്യ അമേരിക്കൻ എന്നിങ്ങനെ ഏറെ  വിശേഷണങ്ങളാണ് ചരിത്രത്തിൽ  കൂട്ടിച്ചേർക്കപ്പെടുന്നത്.

വൈറ്റ് ഹൗസിന് വടക്കുവശത്ത് 2.5 മൈൽ അകലെയായി യു എസ് നേവൽ ഒബ്‌സർവേറ്ററിയുടെ മൈതാനത്താണ് പത്തൊൻപതാം നൂറ്റാണ്ടിൽ ക്വീൻ ആൻ ശൈലിയിൽ വൺ ഒബ്സർവേറ്ററി സർക്കിൾ  പണികഴിപ്പിച്ചത്. 1893 ൽ പൂർത്തീകരിച്ച ഈ  വസതിക്ക്  മൂന്ന് നിലകളിലായി 10,000 ചതുരശ്ര അടി വിസ്തീർണമുണ്ട് . 1974 ലാണ് കോൺഗ്രസ് ചേർന്ന് വൺ ഒബ്സർവേറ്ററി സർക്കിൾ വൈസ് പ്രസിഡന്റിന്റെ വസതിയാക്കുന്നതിന് പച്ചക്കൊടി നൽകിയത്. 

ഔദ്യോഗിക വസതിയുടെ നവീകരണം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നത്തിൽ ഹാരിസ് പലപ്പോഴും അസ്വസ്ഥയായിരുന്നു. ഭർത്താവ് ഡഗ് എംഹോഫുമായി വൈസ് പ്രസിഡന്റ് ഒബ്സർവേറ്ററി സർക്കിളിൽ താമസിക്കാൻ ഒരുങ്ങിയെന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്നലെയാണ് പുറത്തുവന്നത്.

അതെ സമയം, വാഷിംങ്ടണിൽ സ്വന്തം ഉടമസ്ഥതയിലുള്ള കൊണ്ടോ അവർ 1.9 മില്യൺ ഡോളറിനു വിൽക്കാൻ ലിസ്റ്റും ചെയ്തിട്ടുണ്ട്.

വൈസ് പ്രസിഡന്റ ആയ ശേഷം കാലിഫോർണിയയിലെ കൊണ്ടോയും വിറ്റിരുന്നു. അതിനു നല്ല ലാഭവും കിട്ടി. 16 വർഷമായി തന്റെ സുഖങ്ങൾക്കും ദുഃഖങ്ങൾക്കും സാക്ഷ്യം വഹിച്ച ആ വസതി, ഫെബ്രുവരി 17 ന് 799,000 ഡോളറിന് ഹാരിസ് വിറ്റതായി  വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 489,000  ഡോളറിനു വാങ്ങിയതായിരുന്നു 

അറുപതുകളുടെ തുടക്കത്തിലെ സിവിൽ അവകാശ പ്രക്ഷോഭങ്ങൾ  നടന്ന സമയത്ത് , കാലിഫോർണിയയിലെ ഓക്‌ലാൻഡിലുള്ള അമ്മയുടെ വക മഞ്ഞനിറത്തിലെ  കൊച്ചുവീടുമായി ചേർന്നാണ് ഹാരിസിന്റെ ആദ്യകാല ഓർമ്മകൾ. ആ പരിമിത സൗകര്യങ്ങളിലും കമല നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ ചിറകിലേറിയാണ് അവർ വളർന്നത്.  . 

ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട്ടിലാണ് കൂടുതൽ കാലം ചിലവഴിച്ചിട്ടുള്ളത്. 2004 ൽ 4,89,000 ഡോളറിന് സ്വന്തമാക്കിയ ആ വീട്ടിൽ നിന്നാണ് അവർ പടിപടിയായി ഉയർന്നത്. സാൻ ഫ്രാൻസിസ്കോ സുപ്പീരിയർ കോർട്ട് ഹൗസിൽ നിന്ന് അര മൈൽ ദൂരം നടന്നാൽ എത്തിച്ചെരാം എന്നതാണ് ഡിസ്ട്രിക്ട് അറ്റോർണി ആയിരിക്കെ തന്റെ വസതിയിൽ ഹാരിസ് കണ്ടിരുന്ന പ്ലസ്‌ പോയിന്റ്.   

ലോസ് ഏഞ്ചൽസിലെ ബ്രെന്റ്വൂഡിൽ ഒരു വീടും ഹാരിസിന്റെ ഉടമസ്ഥതയിലുണ്ട്. 

സാൻ ഫ്രാൻസിസ്കോയിലെ കൊണ്ടോയിലിരുന്നാണ് പല അഭിമുഖങ്ങളിലും ഹാരിസിനെ ആളുകൾ കണ്ടിട്ടുള്ളത്. ഷെഫിന് സമാനമായ വഴക്കത്തോടെ  പാചകപരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കമല ഹാരിസ് പലപ്പോഴും പറയാറുള്ള ഗ്യാസ് അടുപ്പുള്ള സുസജ്ജമായ അടുക്കള ഈ  ഫ്ലോറിലാണ്. കൂടാതെ ഒരു ഓഫീസ്മുറി , ഫയർപ്ലേസ്, കുളിമുറി എന്നിവയും അടങ്ങുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍ വാ​ക്സി​ന്റെ ഉ​പ​യോഗം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​

നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ: വി ടി ബൽറാം

ബന്ധു നിയമന അഴിമതി : മന്ത്രി കെ ടി ജലീല്‍ രാജി വെച്ചു

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

അമേരിക്കന്‍ ചുവപ്പുനാട (ഒരു അനുഭവ കഥ: തോമസ് കൂവള്ളൂര്‍)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

കോവിഡ് മൂലം 40,000-ൽ അധികം കുട്ടികൾക്ക് രക്ഷകർത്താവിനെ നഷ്ടപ്പെട്ടതായി പഠനം

മിന്നസോട്ടയിൽ യുവാവ് പോലീസ് വെടിയേറ്റു മരിച്ചു; പ്രക്ഷോഭം

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കടകള്‍ 9 മണി വരെ, ഹോട്ടലുകളിലും കര്‍ശന നിയന്ത്രണങ്ങള്‍

യൂസഫലി, രാജകുടുംബം അയച്ച വിമാനത്തില്‍ അബുദബിയിലേക്ക് പോയി

തീവ്രവാദത്തിലേക്ക് വഴിതെറ്റുന്നു; ഖുറാന്‍ വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജി; 50,000രൂപ പിഴ വിധിച്ച്‌ സുപ്രീംകോടതി

റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് 5ന് ഇന്ത്യയില്‍ അനുമതി

സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

ഡോ. ഡി. ബാബുപോൾ വിടവാങ്ങിയിട്ട് രണ്ടുവർഷം

ജെ & ജെ വാക്സിൻ സ്വീകരിച്ച് 3 ആഴ്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു

ലൗ ജിഹാദ് നടക്കുന്നു, തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം: വീണ്ടും വിവാദമുയര്‍ത്തി പി.സി. ജോര്‍ജ്

സ്പുട്‌നിക്-5 വാക്‌സിന് അടിയന്തരാനുമതി ലഭിച്ചേക്കും

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നത് പഠിക്കാൻ ബൈഡൻ കമ്മീഷനെ നിയമിച്ചു

മരണത്തിന് മുമ്പ് രതീഷിന് ആന്തരിക ക്ഷതം ഏറ്റതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

വാക്‌സിന്‍ എടുത്തിട്ടും കോവിഡ്! അറിയേണ്ടതെല്ലാം

ദല്‍ഹിയില്‍ അതീവ ഗുരുതരമായ കോവിഡ് നാലാം തരംഗം ; ദിവസം 10,000ന് മുകളില്‍ കോവിഡ് കേസുകള്‍

അടുത്തയാഴ്ച ജോൺസൺ & ജോൺസൺ വാക്സിന്റെ വിതരണം 80 ശതമാനം കുറയും

മന്ത്രിയായാൽ നമ്മുടെ ടീച്ചറമ്മയെപ്പോലെ

ലാലേട്ടൻ സംവിധായകനും നായകനുമാകുമ്പോൾ

അതിർത്തി കടന്നെത്തിയ 20,000 കുട്ടികൾക്ക് ബൈഡൻ ഭരണകൂടം സംരക്ഷണം ഒരുക്കുന്നു

ഇന്ത്യൻ അമേരിക്കൻ ദമ്പതികൾ മകന്റെ ചികിത്സയ്ക്കായി പോരാടുന്നു

View More