പൂരപ്പറമ്പില്‍ പരക്കുന്ന ഗന്ധങ്ങളേറെ
ആലിന്‍തളിരിന്‍ കുളിരില്‍ നനുത്ത ഗന്ധം
ചന്ദനകളഭ വിഭൂദികളുടെവശ്യഗന്ധം
മലര്‍മണമുതിരും പൂമാലകളുടെഗന്ധം
എണ്ണയില്‍കിടന്നെത്തി നോക്കിജ്വലിയ്ക്കുന്ന
സഹസ്രദീപങ്ങള്‍ തന്‍ താപഗന്ധം
തിങ്ങും ‘ക്തജനങ്ങള്‍ക്കും പല പല ഗന്ധം
ബഹുതരസോപ്പുകള്‍ എണ്ണകള്‍ ലേപന ഗന്ധം
വാരിപ്പൂശിയ പലവാസന പൗഡര്‍ഗന്ധം
വേനല്‍ചൂടില്‍ നിന്നു വിയര്‍പ്പിന്‍ ഗന്ധം
കാമിനിമാരുടെകാമന വശ്വതഗന്ധം
പൂവാലന്മാരുടെ പൂമന തരളിതഗന്ധം
കൗമാരങ്ങളുടെതൃഷ്ണകൗതുകഗന്ധം
അനുഭൂതികളുടെമഴവില്‍വിസ്മയഗന്ധം
കരിമരുന്നുകള്‍കത്തിയ പുകയുടെഗന്ധം
ശിവകാശിപ്പെരുമ തന്‍ വിയര്‍പ്പിന്‍ ഗന്ധം
ആനപ്പിണ്ഡത്തില്‍ നിന്നുഗമിക്കുംഗന്ധം
പലവിധ ലഹരി സേവകരിന്‍ വകഗന്ധം
വായിലൊളിച്ചുകിടക്കും ”ഹന്‍സിന്‍” ഗന്ധം
ചായക്കടയില്‍ നിന്നുയരുംതിളച്ച ഗന്ധം
എണ്ണപ്പലഹാരങ്ങളുയര്‍ത്തുംമൊരിഞ്ഞ ഗന്ധം
പൂരവും കണ്ടിട്ടിറങ്ങുമ്പോള്‍ വഴിനീളെ
പൊരികടലമുറുക്ക് പലതരഹല്‍വഗന്ധം
ഒരുഗന്ധവുമില്ലാതൊളിഞ്ഞു നില്പുണ്ടൊരുവന്‍
കുറുകുഞ്ഞന്‍ “കൊറോണ” എന്ന മഹാമാരി!
പൂരപ്പറമ്പിലെന്നാലും മൂക്കുംവായുംമൂടി നടന്നോളൂ
പൂരോംവെടിക്കെട്ടുമിന്നങ്ങുതീരുമെന്നോര്‍ക്കുകകൂട്ടരെ
നമുക്കു പുലരുവാനിനിയുണ്ട് പുത്തന്‍ പുലരികളേറെയും!
Shankar, Ottapalam
E-mail: ksnottapalam@gmail.com
ആലിന്‍തളിരിന്‍ കുളിരില്‍ നനുത്ത ഗന്ധം
ചന്ദനകളഭ വിഭൂദികളുടെവശ്യഗന്ധം
മലര്‍മണമുതിരും പൂമാലകളുടെഗന്ധം
എണ്ണയില്‍കിടന്നെത്തി നോക്കിജ്വലിയ്ക്കുന്ന
സഹസ്രദീപങ്ങള്‍ തന്‍ താപഗന്ധം
തിങ്ങും ‘ക്തജനങ്ങള്‍ക്കും പല പല ഗന്ധം
ബഹുതരസോപ്പുകള്‍ എണ്ണകള്‍ ലേപന ഗന്ധം
വാരിപ്പൂശിയ പലവാസന പൗഡര്‍ഗന്ധം
വേനല്‍ചൂടില്‍ നിന്നു വിയര്‍പ്പിന്‍ ഗന്ധം
കാമിനിമാരുടെകാമന വശ്വതഗന്ധം
പൂവാലന്മാരുടെ പൂമന തരളിതഗന്ധം
കൗമാരങ്ങളുടെതൃഷ്ണകൗതുകഗന്ധം
അനുഭൂതികളുടെമഴവില്‍വിസ്മയഗന്ധം
കരിമരുന്നുകള്‍കത്തിയ പുകയുടെഗന്ധം
ശിവകാശിപ്പെരുമ തന്‍ വിയര്‍പ്പിന്‍ ഗന്ധം
ആനപ്പിണ്ഡത്തില്‍ നിന്നുഗമിക്കുംഗന്ധം
പലവിധ ലഹരി സേവകരിന്‍ വകഗന്ധം
വായിലൊളിച്ചുകിടക്കും ”ഹന്‍സിന്‍” ഗന്ധം
ചായക്കടയില്‍ നിന്നുയരുംതിളച്ച ഗന്ധം
എണ്ണപ്പലഹാരങ്ങളുയര്‍ത്തുംമൊരിഞ്ഞ ഗന്ധം
പൂരവും കണ്ടിട്ടിറങ്ങുമ്പോള്‍ വഴിനീളെ
പൊരികടലമുറുക്ക് പലതരഹല്‍വഗന്ധം
ഒരുഗന്ധവുമില്ലാതൊളിഞ്ഞു നില്പുണ്ടൊരുവന്‍
കുറുകുഞ്ഞന്‍ “കൊറോണ” എന്ന മഹാമാരി!
പൂരപ്പറമ്പിലെന്നാലും മൂക്കുംവായുംമൂടി നടന്നോളൂ
പൂരോംവെടിക്കെട്ടുമിന്നങ്ങുതീരുമെന്നോര്‍ക്കുകകൂട്ടരെ
നമുക്കു പുലരുവാനിനിയുണ്ട് പുത്തന്‍ പുലരികളേറെയും!
Shankar, Ottapalam
E-mail: ksnottapalam@gmail.com
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Chakrapani
2021-04-09 02:56:33
Very interesting article All the best Shankarji
RAJU THOMAS
2021-04-08 19:07:18
ശ്രീ സുധീറിന്റെ അവലോകനം ഇഷ്ടപ്പെട്ടു, കവിതയും. ഞാൻ ഇത്രനാളും ഒന്നും എഴുതാതിരുന്നത് അങ്ങയുടെ ഭാഷയിലെ സമാസ-സന്ധിദോഷങ്ങൾ കാരണമാണ്. അവ ഇപ്പോഴും തുടരുന്നു! Why? I don't understand it. അവ കാണുമ്പോഴേ ഞാൻ 100-ൽ 25 മാർക്ക് കുറയ്ക്കും--ഇതൊക്കെ വായിച്ചല്ലേ ഞങ്ങൾക്ക് ഞങ്ങളുടെ മലയാളവ്യാകരണം ശരിയാക്കാൻ!
Sudhir Panikkaveetil
2021-04-08 12:41:02
ശങ്കർ ജി യുടെ കവിതകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ ചുറ്റുവട്ടത്തുനിന്നും കണ്ടെത്തുന്നവയാണ്. അതുകൊണ്ട് വായനക്കാരന് മനസ്സിലാകാത്തത് വൈഷമ്യത്തിനു ഇടവരുത്തിന്നില്ല. പൂരപ്പറമ്പിലെ ഗന്ധങ്ങൾ രസകരമായി തോന്നി. അതിനിടയിലും ഒരു ഗന്ധവുമില്ലാതെ നമ്മെ പേടിപ്പിക്കുന്ന ഒരുത്തൻ അവനെ പേടിച്ച് മൂക്കും വായും മൂടുമ്പോൾ എത്രയോ നല്ല ഗന്ധങ്ങൾ നമുക്ക് കിട്ടാതെ പോകുന്നുവെന്ന് കവി ചിന്തിക്കുന്നു. ഉത്സവങ്ങൾ കഴിഞ്ഞപോകും ജീവിത പുലരികൾ നമുക്കായി ഇനിയും ഉദിക്കാൻ ഉണ്ട്..അതൊരു സൂചന തന്നെ. അഭിനന്ദനം ശ്രീ ശങ്കർ ഒറ്റപ്പാലം.