Image

ബെയ്‌സില്‍ പെരേരയ്ക്ക് ഐ.എം.എയുടെ അശ്രുപൂജ

ജോര്‍ജ് പണിക്കര്‍ Published on 08 April, 2021
ബെയ്‌സില്‍ പെരേരയ്ക്ക് ഐ.എം.എയുടെ അശ്രുപൂജ
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവ് ബെയ്‌സില്‍ പെരേരയുടെ നിര്യാണത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ അശ്രുപൂജ. ചിക്കാഗോയിലെ പ്രമുഖനായ സംഘാടകന്‍, മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ പ്രശംസനീയമായ സേവനങ്ങളാണ് അദ്ദേഹം ചിക്കാഗോ മലയാളി സമൂഹത്തിന് നല്‍കിയത്. സീറോ മലബാര്‍ ചര്‍ച്ച്, ലാറ്റിന്‍ കാത്തലിക് ചര്‍ച്ച്, ഇല്ലിനോയി മലയാളി അസോസിയേഷന്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍, അമേരിക്കന്‍ ബ്യൂട്ടി പേജന്റ് ഓര്‍ഗനൈസേഷന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് കടന്നുചെല്ലാത്ത മേഖലകള്‍ ചിക്കാഗോയില്‍ ചുരുക്കം. ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകനായി അനേകം കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. യുവാക്കളെ സമൂഹത്തിന്റെ നേര്‍പന്ഥാവിലേക്ക് നയിക്കാന്‍, അവരെ നേതൃത്വത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം സദാ സന്നദ്ധമായിരുന്നു.

ഇല്ലിനോയി മലയാളി അസോസിയേഷന്റെ അടിയന്തര യോഗം പ്രസിഡന്റ് സിബു മാത്യു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു. തദവസരത്തില്‍ ജോസി കുരിശിങ്കല്‍, ജോര്‍ജ് പണിക്കര്‍, അനില്‍കുമാര്‍ പിള്ള, ജോര്‍ജ് ചക്കാലത്തൊട്ടില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോയി പീറ്റര്‍ ഇന്‍ഡിക്കുഴി, ജോര്‍ജ് മാത്യു, സുനൈന ചാക്കോ, രാജു പാറയില്‍, ജയിന്‍ മാക്കീല്‍, ഷാനി ഏബ്രഹാം, ശോഭാ നായര്‍, പ്രവീണ്‍ തോമസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. പ്രാസംഗീകര്‍ പരേതാന്മാവിന് നിത്യശാന്തി നേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക