Image

അനധികൃത കുടിയേറ്റക്കാരില്‍ 6 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം യു.എസി.ല്‍ പ്രവേശിക്കാം. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 April, 2021
അനധികൃത കുടിയേറ്റക്കാരില്‍ 6 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം യു.എസി.ല്‍ പ്രവേശിക്കാം. (ഏബ്രഹാം തോമസ്)
യു.എസിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ വീണ്ടും അത് സംഭവിക്കുകയാണ്. ആറ് വയസോ അതിന് മുകളിലോ പ്രായമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല. അവര്‍ തിരിച്ചയയ്ക്കപ്പെടുന്നു. അവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാതാപിതാക്കള്‍ക്ക്/ രക്ഷിതാക്കള്‍ക്ക് അതിര്‍ത്തി കടന്ന് യു.എസില്‍ എത്താം. റെയ്‌നോസ, മെക്‌സിക്കോയില്‍(അതിര്‍ത്തി പട്ടണത്തില്‍) 28, വയസ്സുള്ള ഇസബെല ഹുലജ് തന്റെ 7 വയസുള്ള മകള്‍ യസിക റോസിറ്റയെയും മൂത്തമകള്‍ മദിയ ഫ്രാന്‍സേല(എട്ടര വയസ്)യെയും മാറോട് ചേര്‍ത്ത് പിടിച്ചിരുന്ന് കരയുന്നു. അവര്‍ തങ്ങളുടെ ഭാഗ്യം ഇല്ലായ്മയെ ഇടയ്ക്കിടെ പഴിക്കുന്നു. തന്റെ പെണ്‍മക്കളുടെ പ്രായം 6 വയസിന് താഴെ ആയിരുന്നെങ്കില്‍ തങ്ങള്‍ക്ക് മൂന്നുപേര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കാമായിരുന്നു. ഗ്വോട്ടിമാലയിലെ ദുരിതങ്ങളോട് എന്നന്നേയ്ക്കുമായി വിട പറയുവാന്‍ കഴിയുമായിരുന്നു. കോവിഡ്, രണ്ട് കൊടുംകാറ്റും, പേമാരിയും ഇവയോട് പൊരുതി ഇവിടെവരെയെത്തി. മുമ്പോട്ട് എങ്ങനെ പോകണം എന്നറിയില്ല. ഗ്വോട്ടിമാലയിലെ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നടുവിലേയ്ക്ക് പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളുമായി എങ്ങനെ തിരിച്ചുപോകും എന്നറിയില്ല. ഇസബേലയെപ്പോലെ ഡസന്‍ കണക്കിന് കുടുംബങ്ങള്‍ യു.എസിലെ മകഅല്ലനില്‍ നിന്നുളഅള ഒരു ഇന്റര്‍നാഷ്ണല്‍ ബ്രിഡ്ജിന് കീഴില്‍ ഒരു ഗവണ്‍മെന്റ് കെട്ടിടത്തിന്റെ മറവില്‍ അഭയം തേടിയിരിക്കുകയാണ്. യു.എസ്. കുടിയേറ്റ സംവിധാനത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസിലാക്കുവാന്‍ ശ്രമിക്കുകയാണിവര്‍. മിക്കവര്‍ക്കും ഒപ്പം 6 വയസ് കടന്ന കുട്ടികളുണ്ട്.

അതിര്‍ത്തിയുടെ മറുവശത്ത് മക്അല്ലനിലെ ഒരു വിശ്രമ കേന്ദ്രത്തില്‍ മരിയനോയലിയ റാമോസും അവരുടെ 20 മാസം പ്രായമായ കുട്ടിയും തങ്ങളുടെ ഭാഗ്യത്തില്‍ സന്തോഷിക്കുകയാണ്. ആറു വയസില്‍ താഴെയുളളതിനാല്‍ മകള്‍ ആന്‍ജിക്ക് നോയലിനൊപ്പം അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞു. മെക്‌സിക്കന്‍ അധികാരികള്‍ ഇത്രയും ചെറിയ ഒരു കുട്ടിയെ സംരക്ഷിക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടില്ലാത്തതിനാല്‍ അവരെ ആ പ്രായത്തിലുള്ള കുട്ടികള്‍ താമസിക്കുന്ന ഒരു സ്ഥലത്തേക്കു മാറ്റി. ഇരുപത്തിയഞ്ചുകാരിയായ മരിയ നോയലിയ ഹോണ്ടുരാസില്‍ നിന്ന് ഒളിച്ചോടി അവളുടെ ഭര്‍ത്താവിനൊപ്പം ചേരാന്‍ ഫ്‌ളൈറ്റിന് കാത്തുനില്‍ക്കുകയായിരുന്നു. ഹവായിലെ കൈലുവകോനയില്‍ അയാള്‍ സര്‍വീസ് ജോലികള്‍ ചെയ്തിരുന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്.

ഈ രണ്ട് മതാക്കളുടെയും കഥകള്‍ എങ്ങും തൊടാതെ രണ്ട് രാജ്യങ്ങളുടെ ഇമ്മിഗ്രേഷന്‍ നയങ്ങളിലേയ്ക്ക് വെളിച്ചം വീശും. ഈ കുടിയേറ്റക്കാര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല ആരെയാണ് യുഎസിലേയ്ക്ക് കടത്തിവിടുക ആരെയാണ് പുറത്താക്കുക എന്ന്. ഇസബേല രാഷ്ട്രീയാഭയം തേടുമെന്ന് പറഞ്ഞു. എന്നാല്‍ ഒരു യു.എസ്. അധികാരിപോലും തന്നോട് തന്റെ ചെറിയകുട്ടികളുമായി ഇത്രയും ദൂരം സഞ്ചരിച്ചത് എന്ന് ചോദിച്ചില്ലെന്ന് അവര്‍ കണ്ണീരോടെ പറഞ്ഞു. ഞങ്ങള്‍ അവര്‍ക്ക് മുന്നില്‍ തികച്ചും അപ്രസക്തരാണെന്ന് തോന്നി. ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും അവര്‍ക്കൊന്നും ഇല്ലെന്ന് തോന്നി.

ഈ മേഖലയില്‍, റിയോഗ്രാന്‍ഡിന്റെ തെക്കും വടക്കും ഇതുപോലെ നിരാശാജനകമായ രംഗങ്ങള്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാണാത്ത അത്രയും അതിര്‍ത്തി കടക്കല്‍ കാണാന്‍ കഴിയുമെന്ന് ഒരു ഉന്നത യു.എസ്. ഇമ്മിഗ്രേഷന്‍ അധികാരി പറഞ്ഞു. 2000 ല്‍ 1.6 മില്യന്‍ കുടിയേറ്റക്കാരെ പിടികൂടിയത് റിക്കാര്‍ഡായിരുന്നു. മിക്കവാറും എല്ലാ കുടിയേറ്റക്കാരെയും(10ല്‍ 5 പേരെയും) ഒരു മഹാമാരി സംബന്ധമായ പബ്ലിക് ഓര്‍ഡര്‍(ടൈറ്റില്‍ 42) അനുസരിച്ച്) തെക്കോട്ട് അയയ്ക്കുന്നു. അതിര്‍ത്തി കടക്കലിലെ വിവേചനപരമായ ഒരു നിയമമായി ചിലര്‍ ഇത് വിശേഷിപ്പിക്കാറുണ്ട്. മെക്‌സിക്കന്‍ ഗവണ്‍മെന്റ്(ടോമോലിപാസിയെ) ഭാരിച്ച ഭരണചുമതല ചൂണ്ടിക്കാട്ടി 6 വയസിന് താഴെ പ്രായമുള്ള കുടുംബങ്ങളെ തിരിച്ചയയ്ക്കാറില്ല. പ്രായം കുറഞ്ഞ കുട്ടികളുള്ള കുടുംബങ്ങളും ഒപ്പം മുതിര്‍ന്നവര്‍ ഇല്ലാത്ത ടീനേജുകാരും കുട്ടികളും യു.എസിലേയ്ക്കു പ്രവേശിക്കുന്നു. അതിനാല്‍ മെക്‌സിക്കന്‍ അതിര്‍ത്തി നഗരങ്ങളിലെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളിലും ചില വൈരുദ്ധ്യങ്ങള്‍ കാണാം.

കുട്ടികളുടെ പേരില്‍ ഹൈവോള്‍ട്ടേജ് രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നത് കഴിഞ്ഞ ഭരണകൂടത്തിന് കീഴില്‍ നാം കണ്ടതാണ്. ഇപ്പോഴും കഥകള്‍ക്ക് മാറ്റമില്ല. എന്നാല്‍ മാധ്യമങ്ങള്‍ പൊളിറ്റിക്കലി കറക്ട് ആവാന്‍ ശ്രമിച്ച് വാക്‌ധോരണികള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്നില്ല.

കുട്ടികളുടെ കുടിയേറ്റം സിസ്റ്റര്‍ നോര്‍മ പിമെന്റലിന് പുത്തരിയല്ല. കാത്തലിക് ചാരിറ്റീസ് ഓഫ് റിയോഗ്രാന്‍ഡ് വാലിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇവര്‍ 2014, 2018, 2019 വര്‍ഷങ്ങളില്‍ കണ്ടതാണ്. വടക്കോട്ടുള്ള ഈ കുടിയേറ്റത്തിന്റെ പ്രധാനകാരണങ്ങള്‍ ഗ്യാംഗ് വയലന്‍സ് മുതല്‍ ദാരിദ്ര്യം വരെ ആയിരുന്നു. ഇപ്പോള്‍ കൊറോണ വൈറസ് സാഹചര്യം കൂടുതല്‍ വഷളാക്കി.

മരിയ നോയലയുടെയും ഇസബെല്ലയുടെയും കഥകള്‍ വ്യത്യസ്തമാണ്. അനസുല്‍ദാസ് ഇന്റര്‍ നാഷ്ണല്‍ ബ്രിഡ്ജി(മിഷന്‍) നടത്തുള്ള മലീമസമായ ഒരു പശ്ചാത്തലത്തിലാണ് രണ്ടു പേരും ഉണ്ടായിരുന്നത്. റിയോ ഗ്രാന്‍ഡിന്റെ മറുവശത്തെ ദൃശ്യങ്ങളില്‍ ഒരു ഫെന്‍സ് കെട്ടി മറച്ച സ്ഥലത്ത് കുടിയേറ്റക്കാര്‍ തിങ്ങിക്കൂടി നില്‍ക്കുന്നത് കാണാമായിരുന്നു. രണ്ടു സ്ത്രീകളും തങ്ങള്‍ പൊടിനിറഞ്ഞ നിലത്താണ് ഉറങ്ങിയതെന്ന് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരില്‍ 6 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം യു.എസി.ല്‍ പ്രവേശിക്കാം. (ഏബ്രഹാം തോമസ്)
Join WhatsApp News
Trump The Great 2021-04-08 14:33:45
മനുഷ്യത്വമുള്ള ഒരു ഭരണകൂടം, മനുഷ്യത്വമുള്ള പോളിസികൾ, മനുഷ്യത്വമുള്ള ചിന്തകൾ, മനുഷ്യത്വമുള്ള നയങ്ങൾ, അമേരിക്ക ഭരിച്ച ഏറ്റവും നല്ല പ്രസിഡൻറ് ട്രംപിന്റെ ഭരണകാലത്ത് ശാന്തിയും സമാധാനവും നിറഞ്ഞ അതിർത്തികൾ, നൂറ് ദിവസം തികയ്ക്കുന്നതിന് മുന്നേ കുരങ്ങൻറെ കൈയ്യിൽ പൂമാല കൊടുത്തപോലെ അലങ്കോലമാക്കി.
Jacob 2021-04-08 16:36:36
-Giuliani to Face Criminal Charges Over Election Lies That Led To Georgia Voting Restriction Law. Former Donald Trump attorney Rudy Giuliani’s false claims of election fraud — which were presented before state lawmakers — resulted in voting rights restrictions that recently became law in Georgia. But his stunt could result in criminal charges, Georgia Lt. Gov. Geoff Duncan said on CNN’s “New Day” on Wednesday.
TRUMP VS BIDEN 2021-04-12 16:46:42
What a mess! Who is going to be responsible for the irresponsible behavior? Total chaos. Once America was beautiful. Politicians and one-sided media is destroying this beautiful land. It is a shame that we have to depend on other countries to get the true stories. Watch the "Simson " cartoon for the current political affairs. :)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക