Image

ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി

പി.പി. ചെറിയാന്‍ Published on 09 April, 2021
ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി
വാഷിങ്ടന്‍ : ജൂലായ് 23 ന് നടക്കുന്ന ടോക്കിയോ ഒളിംപിക്‌സ് സമ്മര്‍ ഗെയിംസില്‍ യുഎസിനെ പ്രതിനിധികരിച്ചു ടേബിള്‍ ടെന്നിസ് താരങ്ങളായ കനക് ജാ, നിഖില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 2021 ലെ ഒളിംപിക്‌സ് നടക്കുമോ എന്നതു സംശയാസ്പദമാണെന്നും ഇതിനെകുറിച്ചു നാഷനല്‍ ഗവേണിംഗ് ബോഡിയും യുഎസ് ഒളിംപിക് ആന്റ് പാര ലിംപിക്ക് കമ്മിറ്റിയും വീണ്ടും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്.

പുരുഷ വിഭാഗത്തില്‍ യോഗ്യതാ മത്സരത്തിലാണ് നിഖില്‍ കുമാര്‍ യുഎസ് ടെന്നിസ് ടീമില്‍ സ്ഥാനം പിടിച്ചത്. രണ്ടു ഇന്ത്യന്‍ അമേരിക്കക്കാരെ കൂടാതെ, യുഎസ് ടെന്നിസ് ടീമില്‍ മൂന്ന് ചൈന – അമേരിക്കന്‍സും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കനക് ജാ പതിനാലാം വയസ്സില്‍ ടെന്നിസ് വേള്‍ഡ് കപ്പില്‍ പങ്കെടുത്തിട്ടുണ്ട്. വേള്‍ഡ് കപ്പില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കനക് ജാ. രണ്ടു വര്‍ഷത്തിനുശേഷം യുഎസ് ഒളിംപിക് ടീമില്‍ അംഗമാകുന്നതിനും ജാക്ക് കഴിഞ്ഞു.

നിഖില്‍ കുമാര്‍ 8–ാം വയസ്സിലാണ് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 2016 ല്‍ ലാസ!്!വേഗാസില്‍ നടന്ന നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ കുമാര്‍ പങ്കെടുത്തു. വേള്‍ഡ് ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ 14–ാം വയസ്സില്‍ പങ്കെടുത്ത നിഖില്‍ സിംഗിള്‍സില്‍ ഫൈനല്‍ വരെ എത്തിയിരുന്നു. 2020 ല്‍ പതിനേഴ് വയസ്സില്‍ ഒളിംമ്പിക് ഗെയിംസില്‍ യുഎസിനെ പ്രതിനിധീകരിക്കുവാന്‍ കഴിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരന്‍ എന്ന ബഹുമതിയും നിഖിലിന് ലഭിച്ചിട്ടുണ്ട്.


ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടിടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക