Image

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

Published on 10 April, 2021
സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്
ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷയാണ് നായിക. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ വിനയ് ഫോര്‍ട് പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. സുലൈമാനും ഡേവിഡും എന്ന അടിക്കുറിപ്പോടെയാണ് നടന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് താരം.ഫോട്ടോയില്‍ പഴയകാല സ്‌റ്റൈലിലാണ് ഇരുവരും. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മെയ് 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക