Image

സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന

Published on 10 April, 2021
സ്പീക്കറുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന


തിരുവനന്തപുരം : സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ സരിത്തിന് ഡോളര്‍ കൈമാറിയെന്ന് പറയുന്ന ഫ്‌ലാറ്റില്‍ കസ്റ്റംസ് പരിശോധന. പേട്ടയിലെ ഫ്‌ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്‌ളാറ്റില്‍ വെച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് മൊഴി. ഈ ഫ്‌ലാറ്റില്‍ സ്പീക്കര്‍ ഇടയ്ക്ക് താമസിക്കാറുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്‌ലാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്. 

വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടു. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക