Image

വര്‍ക്കലയില്‍ വാടകവീട്ടില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു

Published on 10 April, 2021
വര്‍ക്കലയില്‍ വാടകവീട്ടില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു


വര്‍ക്കല: വര്‍ക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവരില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു. ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം അലക്കാട് റോഡില്‍ സ്ഥിതിചെയ്യുന്ന ഒറ്റനില വീട്ടില്‍നിന്നാണ് തോക്കുകള്‍ കണ്ടെത്തിയത്. ഒരു ഇതര സംസ്ഥാനക്കാരന്‍ ഉള്‍പ്പെട്ട സംഘമാണ് വീട് വാടകയ്ക്ക് എടുത്തത്. ഇവര്‍ രത്‌നകച്ചവടം നടത്തുന്നവരാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വര്‍ക്കല താലൂക്ക് ആശുപത്രി ജംഗ്ഷന്‍ ചരുവിള വീട്ടില്‍ ഷാജഹാന്റെ മകന്‍ മനുവാണ് ഇവര്‍ക്ക് വീട് വാടയ്ക്ക് എടുത്തു നല്‍കിയതെന്നാണ് വിവരം. 

ഇന്നലെ കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപം സംഘര്‍ഷം നടന്നിരുന്നു. നാട്ടുകാര്‍ ഈ വിവരം വര്‍ക്കല പോലീസില്‍ അറിയിച്ചു. ഈ സംഭവത്തിന്റെ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള വീട് റെയ്ഡ് ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക