Image

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 11 April, 2021
ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍  ഭക്തിസാന്ദ്രമായി
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തില്‍ മാര്‍ച്ച് 28 ന് രാവിലെ 10:00 ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലുള്ള കുരിശിന്‍റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. ഭക്തിപൂര്‍വ്വമായ കുരുത്തോല വെഞ്ചിരിപ്പും,

ആഘോഷമായ വിശുദ്ധ കുര്‍ബാനയും മറ്റ് തിരുകര്‍മ്മങ്ങളുമുണ്ടായിരുന്നു. ഏപ്രില്‍ 1 വൈകുന്നേരം 7 മണിക്ക് പെസഹാ വ്യാഴാഴ്ചയുടെ  തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. 2 ന് ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 6 ന് പീഡാനുഭവ ശുശ്രൂഷകളെ തുടര്‍ന്ന്  കുരിശിന്‍റെ വഴി, കയ്പ്പുനീര്‍ കുടിയ്ക്കല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിന്നു. 3ാം തീയതി രാവിലെ 10 മണിക്ക് പുത്തന്‍ തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്‌നാന വ്യതനവീകരണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മ്മങ്ങള്‍ വളരെ ഭക്തിപൂര്‍വ്വമായി നടത്തപ്പെട്ടു. വൈകുന്നേരം 7 മണിക്ക് മിശിഹായുടെ ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും അര്‍പ്പിച്ചു.

ഈസ്റ്റര്‍ ഞായറാഴ്ച്ച രാവിലെ 10:30 ക്കുള്ള വിശുദ്ധ കുര്‍ബാനയോടെ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു. എക്‌സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി, മേഴ്‌സി ചെമ്മലക്കുഴി എന്നിവര്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഏറെ ഭക്തിപൂര്‍വ്വമായി നടത്താന്‍ പ്രയക്‌നിച്ച ഏവര്‍ക്കും ബഹു. മുത്തോലത്തച്ചന്‍ നന്ദിയേകി.

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍  ഭക്തിസാന്ദ്രമായി ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍  ഭക്തിസാന്ദ്രമായി ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍  ഭക്തിസാന്ദ്രമായി ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍  ഭക്തിസാന്ദ്രമായി ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍  ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക