Image

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

Published on 11 April, 2021
വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്
വിഷുദിനത്തില്‍ സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാര്‍ന്നപരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

രാവിലെ  9 മണിക്ക് ബാലു വര്‍ഗീസ് , മുകേഷ്  ലാല്‍ , അജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ്ചലച്ചിത്രം " സുനാമി " യുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറും ജനപ്രിയ ടെലിവിഷന്‍ താരങ്ങളും ചലച്ചിത്രതാരം അജു വര്‍ഗീസും പങ്കെടുത്ത വിഷു സ്‌പെഷ്യല്‍ പരിപാടി "വിഷുധമാക്ക' 11.30 നും വിഷു സ്‌പെഷ്യല്‍ "സ്റ്റാര്‍സിങ്ങര്‍ സീസണ്‍ 8' ഉച്ചക്ക് 1 മണിക്കും കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ഉച്ചതിരിഞ്ഞു 3 മണിക്കും സംപ്രേക്ഷണംചെയ്യുന്നു.

വൈകുന്നേരം 6  മണി മുതല്‍ രാത്രി  9.30  വരെ ജനപ്രിയ പരമ്പരകളും തുടര്‍ന്ന്  9.30 ന് ബിഗ്‌ബോസ് 3 യും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക