Image

സൗദിയില്‍ കള്ളപ്പണം; 5 പേര്‍ക്ക് 106 വര്‍ഷം തടവ്

Published on 11 April, 2021
സൗദിയില്‍ കള്ളപ്പണം; 5 പേര്‍ക്ക് 106 വര്‍ഷം തടവ്
റിയാദ്: സൗദിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 5 സ്വദേശികള്‍ ഉള്‍പ്പെടെ 21 അംഗ സംഘത്തിന് മൊത്തം 106 വര്‍ഷം തടവും 10.8 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. സംഘാംഗങ്ങളില്‍നിന്ന് 50 ലക്ഷം റിയാല്‍ കണ്ടെടുത്തു. ഇവരുടെ ബാങ്ക് അക്കൗണ്ടിലെ 20 ലക്ഷം റിയാല്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

5 സ്വദേശികളുടെ പേരിലുള്ള 7 ഭക്ഷ്യോല്‍പന്ന ഇറക്കുമതി സ്ഥാപനങ്ങളുടെ അക്കൗണ്ട് വഴി അനധികൃത പണമിടപാടു നടത്തി കോടികള്‍ വിദേശത്തേക്ക് അയച്ചു എന്നാണ്കുറ്റം. 16 അറബ് പൗരന്മാരാണ് ഇവരുടെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.

ഇതുവഴി 46.5 കോടി റിയാല്‍ വിദേശത്തേക്കു അയച്ചിരുന്നു. കുറ്റക്കാരായ സൗദി പൗരന്മാര്‍ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും. ഇവര്‍ വിദേശത്തേക്കു അയച്ച പണം വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക