Image

കല്ല് (കവിത: സന്ധ്യ എം)

Published on 11 April, 2021
കല്ല് (കവിത: സന്ധ്യ എം)
ദന്തഗോപുരത്തിൽ
കല്ലു തട്ടി തലയിൽ
തട്ടി മറിയുന്ന
പെരുപ്പ് ചെറുതല്ല
വീണുടയും നീണ്ട

നേരത്തിന്റെ സ്വസ്ഥത
ദീർഘനിശ്വാസം പെയ്യും
നിത്യജീവിതത്തിൽ
പദങ്ങൾ ആകുന്ന
കല്ലുകളിൽ തട്ടി

സ്വസ്ഥത പിണങ്ങി
കലങ്ങി മറിയുന്നില്ലെ
ചില നേരങ്ങളിൽ
എങ്കിലും ഓർക്കു
ഈ പിണക്കത്തിൽ തട്ടി

മനസ്സിൽ ക്ഷീണം
വീണുരുണ്ടു മറിയും
അത്  പ്രവർത്തികളുടെ
 പൂർണ്ണതയിലേക്ക് ഉള്ള
യാത്രയ്ക്ക് വിഘ്നം

നോക്കി നിന്ന്
കണ്ടറിഞ്ഞ് കൊണ്ട്
തരണം ചെയ്യാൻ
ശ്രദ്ധ വച്ചിടണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക