Image

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

Published on 12 April, 2021
ആത്മാനുരാഗം (കവിത: രേഖാ ഷാജി)
എന്റെ ആത്മഗതങ്ങൾക്ക് നിന്റെ വികാരങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നുവെങ്കിൽ
ഇതാ  എന്റെ ഹൃദയം  നിനക്ക് ഞാൻ നൽകുന്നു.
എന്റെ ചുംബനങ്ങൾ
നിന്നെ ആനന്ദിപ്പിക്കുന്നു വെങ്കിൽ ഇതാ  എന്റെ
ചുണ്ടുകൾ നിനക്ക് മാത്രം  നൽകുന്നു.
എന്റെ സ്പർശനത്തിന്  നിന്നെ നിന്നെ സ്വാന്ത നിപ്പിക്കാൻ കഴിയുന്നുന്നുവെങ്കിൽ
എന്റെ അംഗുലീയങ്ങൾ  നിനക്ക് നൽകുന്നു.
എന്റെ ആലിംഗനങ്ങളിൽ  നീ  ആഹ്ലാദിക്കുന്നു വെങ്കിൽ ഇതാ എന്റെ സന്തോഷം നിനക്ക് നൽകുന്നു.
എന്റെ കാഴ്ച കളിൽ  നീ  നിറഞ്ഞു  നിൽക്കുന്നു എങ്കിൽ ഇതാ
എന്റെ മിഴികൾ നിനക്കു നൽകുന്നു.
എന്റെ വാക്കുകളിലെ സ്നേഹം നീ തിരിച്ചറിയുന്നു എങ്കിൽ ഇതാ  എന്റെ ജന്മം നിനക്കായ്‌ ഞാൻ  നൽകിടുന്നു എന്തു കൊണ്ടെന്നാൽ അത്ര  മേൽ ഞാൻ നിന്നെ  സ്നേഹിച്ചുപോയി.❤️
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക