Image

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2021
നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു
അര്‍ക്കന്‍സാസ്: നന്മയുടെ (നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍) ആഭിമുഖ്യത്തില്‍ 'നിനവ്' (അക്ഷരങ്ങള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍....) എന്ന പേരില്‍ ചെറുകഥ- കവിത രചനാ മത്സരം സംഘടിപ്പിച്ചു.

ചെറുകഥ വിഭാഗത്തില്‍ അശ്വതി ഷൈജു രചിച്ച "സമസ്യ'യ്ക്ക് ഒന്നാം സ്ഥാനവും, ശ്യാം രാജേന്ദ്രദാസ്  രചിച്ച "മനപ്പൂര്‍വങ്ങള്‍' എന്ന ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും രഭിച്ചു.

കവിത വിഭാഗത്തില്‍ പദ്മശ്രുതി രോഹിത് എഴുതിയ "മേഘമല്‍ഹാര്‍' എന്ന കവിതയും, ലിന്‍സി ജെറിന്‍ എഴുതിയ "പ്രവാസി' എന്ന കവിതയും ഒന്നാം സമ്മാനം പങ്കുവച്ചു. രണ്ടാം സമ്മാനം രോഹിത് തുളസീദാസിന്റെ "നന്ദിത' എന്ന കവിതയ്ക്കാണ്.

ഷഹീം അയികര്‍, ആര്‍ഷ അഭിലാഷ്, വസുജ വാസുദേവന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സമ്മാനദാനം ഏപ്രില്‍ രണ്ടാം വാരം നടക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക