Image

ചൈനയില്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ 21 ഖനിത്തൊഴിലാളികള്‍ കുടുങ്ങി

Published on 12 April, 2021
ചൈനയില്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ 21 ഖനിത്തൊഴിലാളികള്‍ കുടുങ്ങി
ബെയ്ജിങ്: ചൈനയില്‍ ഖനിത്തൊഴിലാളികള്‍ ഭൂഗര്‍ഭ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. 21 കല്‍ക്കരി ഖനിത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്തകള്‍ വന്നത്.

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിന്‍ജിയാങ് മേഖലയിലെ ഹുതുബി കൗണ്ടിയിലെ ഖനിത്തൊഴിലാളികളാണ് ശനിയാഴ്ച വൈകീട്ട് 6.10 ഓടെ അപകടത്തില്‍പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. നിരന്തര അപകടങ്ങള്‍ക്ക് പേരുകേട്ടവയാണ് ചൈനയിലെ ഖനികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക