Image

കോവിഡ്; ഒഡീഷ അതിര്‍ത്തിയടച്ചു, മാസ്ക് ധരിക്കാത്തവര്‍ക്ക് ഇരട്ടിപ്പിഴ

Published on 12 April, 2021
കോവിഡ്; ഒഡീഷ അതിര്‍ത്തിയടച്ചു, മാസ്ക് ധരിക്കാത്തവര്‍ക്ക് ഇരട്ടിപ്പിഴ
ഭുവനേശ്വര്‍: ഛത്തിസ്ഗഡില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അവരുമായുള്ള അതിര്‍ത്തിയടച്ച് ഒഡീഷ. അതിര്‍ത്തി പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പടിഞ്ഞാറന്‍ ജില്ലകളായ കാലഹന്ദി, നുവാപട എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ചീഫ് സെക്രട്ടറി എസ്‌സി മോഹപത്ര, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും ആവശ്യങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ആളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

''രണ്ട് മൂന്ന് ദിവസത്തേക്ക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവരോട് ഒരു ദയയും കാണിക്കരുത്. അണുബാധ പടരാതിരിക്കാന്‍ മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആളുകള്‍ മനസ്സിലാക്കട്ടെ, " നുവാപഡ ജില്ലയില്‍ നടന്ന അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

അതേസമയം, മാസ്ക് ധരിക്കാത്തതിനുള്ള പിഴ നിരക്ക് ഇരട്ടിയാക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ആദ്യ രണ്ട് നിയമലംഘനങ്ങള്‍ക്ക് ആളുകള്‍ക്ക് 2,000 രൂപ വരെ പിഴയൊടുക്കേണ്ടിവരും, തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് പിഴ 5,000 രൂപയായി ഉയരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക