Image

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ നേതൃത്വം

ജീമോന്‍ റാന്നി Published on 12 April, 2021
 വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍  നേതൃത്വം
ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ ചെയര്‍മാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി പി വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി  സി യു മത്തായിയും ജനറല്‍ സെക്രട്ടറിയായി പോള്‍ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും,  ജോസഫ് കില്ലിയന്‍ (വൈസ് പ്രസിഡന്റെ - യൂറോപ്പ് റീജിയന്‍ ),ജോര്‍ജ്ജ് കുളങ്ങര , ഡോ .അജി കുമാര്‍ കവിദാസന്‍, രാജീവ് നായര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) എന്നിവര്‍  വിജയിച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പില്‍ ആറു റീജിയനുകളില്‍ നിന്നും  95 പ്രതിനിധികള്‍ കോവിഡിന്റെ സാഹചര്യത്തില്‍  ഇ വോട്ടിംഗ് ഇപയോഗിച്ചാണ്  പുതിയ ഭരണസമിതിയെ തെരെഞ്ഞടുത്തത് . മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എ എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ്  നടന്നത്.

ഡോ സൂസന്‍ ജോസഫ് ( വൈസ് ചെയര്‍ പേഴ്‌സണ്‍ ) ബേബി മാത്യു സോമതീരം ( വൈസ് പ്രസിഡന്റ് -ഓര്‍ഗനൈസേഷന്‍ ), എസ് കെ ചെറിയാന്‍ (വൈസ് പ്രസിഡന്റ് -അമേരിക്ക  റീജിയന്‍), ഷാജി  എം മാത്യു ( വൈസ് പ്രസിഡന്റെ -ഇന്ത്യ റീജിയന്‍ ), ചാള്‍സ് പോള്‍ ( വൈസ് പ്രസിഡന്റെ - മിഡില്‍ ഈസ്റ്റ് റീജിയന്‍ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റെ -ആഫ്രിക്ക റീജിയന്‍ ),ഇര്‍ഫാന്‍ മാലിക്ക് (വൈസ് പ്രസിഡന്റെ - ഫാര്‍ ഈസ്റ്റ് റീജിയന്‍ ) ദിനേശ് നായര്‍ , ടി വി എന്‍ കുട്ടി (സെക്രട്ടറി മാര്‍) ,ഡോ സുനന്ദാ കുമാരി ,എന്‍ പി വാസു നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), പ്രോമിത്യുസ് ജോര്‍ജ്ജ് (ജോയിന്റ് ട്രഷറര്‍ ) എന്നിവര്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ വിജയികളായി പ്രഖ്യാപിച്ചു

 ഇന്ത്യ റീജിയന്‍  നിന്നുള്ള അഡ്വ :സിറിയക്ക് തോമസിനെ പരാജയപ്പെടുത്തി  നിലവിലെ  പ്രസിഡന്റ് ജോണി കുരുവിള ചെയര്‍മാനായി വിജയിച്ചു .  

അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പില്‍ അമേരിക്ക റീജിയനിലെ ന്യൂ ജേഴ്സി പ്രോവിന്‌സില്‍ നിന്നുള്ള തോമസ് മൊട്ടക്കലിനെ പരാജയപ്പെടുത്തി പൂനാ  പ്രോവിന്‌സില്‍ നിന്നുള്ള ടി. പി. വിജയന്‍ പ്രസിഡന്റായി വിജയിച്ചു.ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുബൈ പ്രോവിന്‌സില്‍ നിന്നുമുള്ള പോള്‍ പാറപ്പള്ളി സൗദി അറേബ്യ അല്‍കോബാര്‍ പ്രോവിന്‌സില്‌നിന്നുമുള്ള മൂസാ കോയയെയാണ് പരാജയപ്പെടുത്തിയത്.

ആസ്ട്രിയയില്‍നിന്നുമുള്ള സണ്ണി ജോര്‍ജ്ജ് വെളിയത്തിനെ  പരാജയപ്പെടുത്തിയാണ്  ഹ്യൂസ്റ്റണ്‍ പ്രോവിന്‌സില്‍ നിന്നുമുള്ള ജെയിംസ് കൂടല്‍ ട്രഷറര്‍ സ്ഥാനത്തേക്ക് വിജയിച്ചത്.

ഒരു ആഗോള സംഘടനയുടെ ഗ്ലോബല്‍ തെരെഞ്ഞെടുപ്പ്  ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂര്‍വ്വവം നടത്തുവാന്‍ സാധിച്ചത് വേള്‍ഡ് മലയാളി കൗണ്‍സിലിന് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ കരുത്ത് പകരുമെന്നും  സംഘടനയുടെ എല്ലാ പ്രോവിന്‍സുകളില്‍ നിന്നും മുഴുവന്‍ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരെഞ്ഞെടുപ്പ് പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ ചാരിതാര്‍ഥ്യം ഉണ്ടന്ന് ഇലക്ഷന്‍ കമ്മീഷണര്‍ എ എസ് ജോസ് അറിയിച്ചു.




 വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍  നേതൃത്വം വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍  നേതൃത്വം വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍  നേതൃത്വം വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍  നേതൃത്വം വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍  നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക