Image

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം: സ്‌റ്റോക്കുള്ളത് രണ്ട് ദിവസത്തേക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി

Published on 12 April, 2021
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം: സ്‌റ്റോക്കുള്ളത് രണ്ട് ദിവസത്തേക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം. രണ്ടുദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് സ്‌റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വാക്‌സിന്‍ വന്നില്ലെങ്കില്‍ വാക്‌സിന്‍ ക്യാമ്ബയിന്‍ പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

താല്‍ക്കാലിക ക്രമീകരണത്തിന്റെ ഭാഗമായി സ്റ്റോക്കുള്ള ജില്ലകളില്‍ നിന്നും മറ്റിടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

കൂട്ടം ചേര്‍ന്നുള്ള വിഷു ആഘോഷം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക