Image

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

Published on 12 April, 2021
ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 29.48 ലക്ഷം പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇന്നലെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 1.33 കോടി കടന്നിരിക്കുന്നു. ആകെ മരണം 1.69 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസില്‍ മൂന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 5.75 ലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരുണ്ട്. 3.53 ലക്ഷം പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക