Image

ലോറിയില്‍ നിന്നും തെറിച്ച്‌ വീണ യുവാവിന്റെ ദേഹത്ത് വാന്‍ കയറി മരിച്ചു

Published on 12 April, 2021
ലോറിയില്‍ നിന്നും തെറിച്ച്‌ വീണ യുവാവിന്റെ ദേഹത്ത് വാന്‍ കയറി മരിച്ചു
കലവൂര്‍: ഉറക്കത്തിനിടെ ലോറിയില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിന്റെ മേല്‍ മറ്റൊരു വാഹനം കയറി ദാരുണാന്ത്യം. പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ മകന്‍ മനു (37) ആണു ദാരുണമായി മരിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണ തൊഴിലാളിയായ മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയില്‍നിന്ന് മിനിലോറിയില്‍ തൃക്കുന്നപ്പുഴയിലേക്ക് വരുമ്ബോഴായിരുന്നു അപകടം. തൊഴില്‍ ഉപകരണങ്ങള്‍ കയറ്റിയ ലോറിയുടെ പിന്നിലായിരുന്നു മനു ഇരുന്നത്.

ഇതിനിടയില്‍ മനു തെറിച്ചു വീണത് വണ്ടിയിലുണ്ടായിരുന്നവര്‍ അറിഞ്ഞില്ല. പിന്നാലെ വന്ന സ്വകാര്യ കുറിയര്‍ സര്‍വീസ് വാന്‍ ഡ്രൈവര്‍, മനു റോഡില്‍ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നു. പിന്നാലെ കാറില്‍ വന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് വാന്‍ തടഞ്ഞുനിര്‍ത്തിയത്.

ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് വാനിന്റെ ചക്രങ്ങ‌ളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി കിടന്ന മനുവിന്റെ മൃതദേഹം പുറത്തെടുത്തത്. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്നു വ്യക്തമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക