Image

യൂസഫലി, രാജകുടുംബം അയച്ച വിമാനത്തില്‍ അബുദബിയിലേക്ക് പോയി

Published on 12 April, 2021
യൂസഫലി, രാജകുടുംബം അയച്ച വിമാനത്തില്‍ അബുദബിയിലേക്ക് പോയി
പ്രമുഖ വ്യവസായി എം.എ യൂസഫലിയെ വിദഗ്ദ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. യൂസഫലിയുടെ ചികിത്സയില്‍ പ്രത്യേക താല്‍പര്യമെടുത്തിരുന്ന അബുദാബി രാജകുടുംബം നെടുമ്ബാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചയോടെയാണ് അബുദാബിയിലേക്ക് പോയത്.

ലുലുഗ്രൂപ്പ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് യൂസഫലി കൊച്ചി ലേക്്‌ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

യൂസഫലിയുടെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ് ദുബായിലുള്ള യൂസഫലിയുടെ മരുമകന്‍ ഡോ. ഷംസീര്‍ വയലില്‍ കൊച്ചിയിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് പ്രത്യേക വിമാനത്തില്‍ യുഎഇയേക്ക് പോയത്. ഇതിനിടെ പനങ്ങാട് ചതുപ്പില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്റര്‍ ഇന്ന് പുലര്‍ച്ചയോടെ ഉയര്‍ത്തി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു ഹെലികോപ്റ്റര്‍ നീക്കിയത്.

ഞായറാഴ്ച രാവിലെയാണ് എം.എ. യൂസഫലിയും ഭാര്യ ഷാബിറയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കനത്ത മഴയില്‍ നിയന്ത്രണം വിടുമെന്ന ഘട്ടത്തില്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. ആര്‍ക്കും കാര്യമായ പരുക്കില്ല. പനങ്ങാട് ഫിഷറീസ് സര്‍വകലാശാല ക്യാംപസിനു സമീപം ഇന്നലെ രാവിലെ 8.35നായിരുന്നു സംഭവം.

സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റര്‍ ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലിക്കോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടമൊഴിവായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക